ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 13 ന് രാവിലെ 10 മണിക്ക് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. ജി.സി.എ സംസ്ഥാന പ്രസിഡൻ്റ് കെ.കെ. രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയാകും. ജില്ലാ സെക്രട്ടറി എം.കെ ഷാജി റിപ്പോർട്ട് അവതരിപ്പിക്കും. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം കാരണം ഗവ. കരാറുകാർ പ്രതിസന്ധിയിലാണെന്നും ചെറിയ പ്രവൃത്തികൾക്കുള്ള വർക്ക് ഇൻഷൂറൻസ് സർക്കാർ ഒഴിവാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. 
7 മിനിറ്റ് വായിച്ചു