3 മിനിറ്റ് വായിച്ചു

മാധ്യമ പ്രവർത്തകൻ കെ. അജിത് അന്തരിച്ചു

മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടി.വി ജേണലിസം കോഴ്സ് കോർഡിനേറ്ററുമായ നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ കെ. അജിത് (56) അന്തരിച്ചു. എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. കാക്കനാടെ മീഡിയ അക്കാദമി ക്യാമ്പസിലും അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെന്‍ററിലും പൊതുദർശനമുണ്ടാകും.

സംസ്‌കാരം വെള്ളി വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ശോഭ അജിത് (ടെലികാസ്റ്റിങ് ഓപ്പറേറ്റർ , ഏഷ്യാനെറ്റ് ).

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!