കെ. എസ്. ആർ.ടി.സി.പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര നടത്തും

3 മിനിറ്റ് വായിച്ചു

പയ്യന്നൂർ :കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ രണ്ടിന് പുലർച്ചെ അഞ്ച് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് സെപ്റ്റംബർ നാലിന് പുലർച്ചെ തിരിച്ചെത്തും.

പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും ആറന്മുള വള്ള സദ്യയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. ഫോൺ: 9495403062, 9745534123

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version