/

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വികസന സൊസൈറ്റി യോഗം ചേര്‍ന്നു

9 മിനിറ്റ് വായിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന, പുനസംഘടിപ്പിച്ച എച്ച്ഡിസിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ തടസ്സമില്ലാതെ എത്തിച്ചുനല്‍കും. ആവശ്യത്തിന് ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് എന്നിവരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. മികച്ച പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം രോഗികള്‍ക്ക് വീല്‍ ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി. ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാവശ്യമായ വികസന പദ്ധതിക്കും യോഗം രൂപം നല്‍കി. മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളുടെ ഭാഗത്തുനിന്നും മാധ്യമങ്ങളിലും ഉയർന്നുവന്ന വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

മെഡിക്കല്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം വിജിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ആരോഗ്യ മന്ത്രിയുടെ പ്രതിനിധി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, ജില്ലയിലെ മന്ത്രിയുടെ പ്രതിനിധി സി കെ ഇബ്രാഹിം, കണ്ണൂര്‍ എംപിയുടെ പ്രതിനിധി കെ സി വിജയന്‍, കാസര്‍ഗോഡ് എംപിയുടെ പ്രതിനിധി കെ ജയരാജന്‍, വടകര എംപിയുടെ പ്രതിനിധി എം ഉമ്മര്‍, വനിതാ പ്രതിനിധി രജനി രാമാനന്ദൻ, എസ് സി / എസ് ടി പ്രതിനിധി സാജി നാരായണന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ ടി മാധവന്‍, ലേ സെക്രട്ടറി എന്‍ കെ സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!