/

കോളേജ് വിദ്യാർഥികൾക്ക് കള്ള് നൽകി, ഷാപ്പിനും സെയിൽസ്മാനും വിദ്യാർഥികൾക്കുമെതിരെ കേസ്

3 മിനിറ്റ് വായിച്ചു

നിയമം ലംഘിച്ച് 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് കള്ള് വിറ്റതിന് കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ് മാൻ കൃഷ്ണ കുമാറിനെതിരെയും കേസ്.പാലക്കാട് വാളയാറിലെ വട്ടപ്പാറ കള്ളുഷാപ്പിലുള്ളവർക്കെതിരെയാണ് കേസ്. കള്ളു കുടിക്കാനെത്തിയ 2 വിദ്യാർത്ഥികൾക്കെതിരെയും കേസുണ്ട്.

കോയമ്പത്തൂരിലെ കോളേജ് വിദ്യാർത്ഥികളായ നന്ദകുമാർ, അഗതിയൻ എന്നിവരാണ് കള്ളുഷാപ്പിലെത്തിയത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ കള്ളുഷാപ്പ് പരിശോധനയിലാണ് കേസെടുത്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version