സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവുമായി കുടുംബശ്രീ ജില്ലാമിഷന്റെ “സ്നേഹിത”

11 മിനിറ്റ് വായിച്ചു

സമൂഹത്തിൽ ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്നങ്ങളെ അഭിമുഖികരിക്കുന്നവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും താൽക്കാലിക അഭയവും നൽകുന്നതിനായി കുടുംബശ്രീ ജില്ലാമിഷന്റെ കീഴിൽ 24 മണിക്കുറും പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്ക്. 2017 ഡിസംബർ 16 നാണ് ജില്ലയിലെ മുണ്ടയാട് പള്ളിപ്രത്ത്‌ സ്നേഹിത പ്രവർത്തനം ആരംഭിച്ചത്. കൗൺസിലിംഗ് ടെലി കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ സ്നേഹിത വഴി നൽകുന്നു. ഗാർഹിക പീഡനം, കുടുംബ പ്രശ്നങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങൾ തുടങ്ങിയവയാണ് സ്നേഹതയിലേക്ക് കൂടുതലായി എത്തിയ കേസുകൾ. 3265 പരാതികൾ ഇതുവരെ കൈകാര്യം ചെയ്തു. 1982 പേർക്ക് കൗൺസിലിംഗ് സേവനം ലഭ്യമാക്കുകയും 695 പേർക്ക് താൽക്കാലിക അഭയം നൽകുകയും ചെയ്തു.

ലിംഗാവബോധപ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സ്നേഹിത വഴി നടത്തി വരുന്നു.
ജിലയിലെ 57 കുടുംബശ്രി സി ഡി എസ് കേന്ദ്രീകരിച്ച് കൊണ്ട് ജെന്റർ റിസോഴ്സ് സെന്ററുകൾ പ്രവർത്തിച്ചു വരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക ഇടം സൃഷ്ടിക്കാനും ഉപജീവനത്തിനും അതിജീവനത്തിനും ഉതകുന്ന പിന്തുണ നൽകാനും ജെന്റർ റിസോഴ്സ് സെന്റർ വഴി സാധിക്കും. ജില്ലയിലെ എല്ലാ DYSP, ACP ഓഫീസുകളിലും സ്നേഹിത എക്സ്റ്റൻഷൻ സെന്റർ പ്രവർത്തിച്ചുവരുന്നു. ആഴ്ചയിൽ രണ്ടു ദിവസം സൗജന്യ കൗൺസിലിംഗ് സേവനം ലഭ്യമാകും.

ജില്ലയിലെ 8 സ്കൂളുകളിലും രണ്ട് കോളേജുകളിലുമായി സ്നേഹിത പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൗമാരക്കാരുടെ വ്യക്തിപരവും കുടുംബ പരവും, പഠന സംബന്ധവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് സ്നേഹിതയുടെ എക്സ്റ്റൻഷൻ സെന്ററുകൾ സ്കൂൾ, കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. കുട്ടികൾക്കായുള്ള കൗൺസിലിംഗ് സൗജന്യമായി സെന്ററുകൾ വഴി നൽകുന്നു. ആറളം ഫാം കേന്ദ്രീകരിച്ചു കൊണ്ട് 2025 മാർച്ച് മുതൽ മിനി സ്നേഹിത പ്രവർത്തനം നടത്തി വരുന്നു.
സ്നേഹിതയെ വിളിക്കാം :
04972 721817

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!