202 ഏക്കേറിൽ പൂകൃഷി ഒരുക്കി കുടുംബശ്രീ ജെ എൽ ജി കൾ

6 മിനിറ്റ് വായിച്ചു

ചെങ്ങളായി : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് പൂ വിപണി ലക്ഷ്യമാക്കി ജില്ലയിലെ വിവിധ സി ഡി എസ്സിലെ സംഘ കൃഷി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 202 ഏക്കറിൽ ചെയ്ത പൂകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ചെണ്ടുമല്ലി മഞ്ഞ, വെള്ള , ചുവപ്പ് നിറത്തിൽ ഉള്ളതാണ് പ്രധാനമായും ഉള്ളത്. 805 ടൺ പൂക്കൾ ആണ് വിളവെടുപ്പിന് തയ്യാറാക്കിയത്. കുടുംബശ്രീ നാട്ടു ചന്തകൾ, ഓണം വിപണന മേളകൾ വഴി പൂക്കൾ വിപണിയിൽ എത്തിക്കും. ഓണം വിപണി ലക്ഷ്യമാക്കി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നിറപ്പൊലിമ എന്ന പേരിൽ പൂകൃഷി പദ്ധതി നടപ്പിലാക്കിയിരുന്നു. പൂ കൃഷി ചെയ്ത ജെ എൽ ജി കൾക്ക് ഇൻസെന്റീവ് നൽകും.

ചെങ്ങളായി പഞ്ചായത്തിൽ നടന്ന നിറപ്പൊലിമ വിളവെടുപ്പ് ഉദ്ഘാടനം തട്ടേരി വാർഡിൽ സ്നേഹാ ജെ എൽ ജി യിൽ പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ നിർവഹിച്ചു. രണ്ടര ഏക്കർ സ്ഥലത്ത് പൂ കൃഷിയും പച്ചക്കറികൃഷിയും ഗ്രൂപ്പ് ചെയ്തുവരുന്നു. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന ടീച്ചർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം വി ജയൻ മുഖ്യ അതിഥിയായി. ജില്ലാ പ്രോഗ്രാം മാനേജർ സൈജു പദ്മനാഭൻ പദ്ധതി വിശദീകരണം നടത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version