കുടുംബശ്രീ ഓക്സല്ലോ ക്യാമ്പയിന് തുടക്കമായി

15 മിനിറ്റ് വായിച്ചു

കണ്ണൂർ : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലയിലെ 18നും 40 നും ഇടയിൽ പ്രായമുള്ള യുവതികളെ കണ്ടെത്തി അവരെ സംരംഭക മേഖലയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൻ്റെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ഓക്സിലറി ക്യാമ്പയിന് കണ്ണൂർ കൃഷ്ണമേനോൻ ഗവൺമെന്റ് വുമൺസ് കോളേജിൽ തുടക്കമായി. കണ്ണൂർ നഗരസഭ കുടുംബശ്രീ സിഡിഎസിൻ്റെയും കണ്ണൂർ ജില്ലാ മിഷൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി കൃഷ്ണമേനോൻ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാൾ കെ ടി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പോസ്റ്റർ ക്യാമ്പയിനും ചുമർ ചിത്രരചനയും സംഘടിപ്പിച്ചു . ഓക്സിലറി ഗ്രൂപ്പ് പുനരുജ്ജീവന ക്യാമ്പയിനായ ഓക്സലോ ജില്ലയിലെ മുഴുവൻ എഡിസുകളിലും വരും ദിവസങ്ങളിൽ നടക്കും. ആദ്യഘട്ടമായി ഒക്ടോബർ 11 മുതൽ 18 വരെ എ ഡി എസ് തലത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് നടത്തുന്ന ഓക്സല്ലോ (Auxiliary Expansion, Livelihood Launch and Leadership Optimization ) ക്യാമ്പയിനിൻ്റെ ഭാഗമായി സി. ഡി. എസ്സ് പരിധിയിൽ ഗൃഹസന്ദർശനം നടന്നു വരുന്നു. തുടർന്ന് സി ഡി എസ് തല സംഗമങ്ങളും സംസ്ഥാന തല സംഗമവും സംഘടിപ്പിക്കും . ക്യാമ്പയിനിൽ അയല്‍ക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ യുവതികളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടതലത്തില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഒപ്പം നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവയെ പുന:സംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. വാര്‍ഡ്തലത്തിലും പഞ്ചായത്ത് തലത്തിലും ഓക്സിലറി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യങ്ങളും രൂപീകരിക്കും. കൂടാതെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

ഇതിന്‍റെ ഭാഗമായി ജില്ലയിലെ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളല്ലാത്ത മുഴുവൻ യുവതികളെയൂം കണ്ടെത്തി ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന് തുടക്കമിടും. ഒരു കുടുംബത്തിലെ തന്നെ 18നും 40നും ഇടയില്‍ പ്രായമുള്ള ഒന്നിലധികം യുവതികള്‍ക്ക് ഓക്സിലറി ഗ്രൂപ്പില്‍ അംഗത്വമെടുക്കാനാകും. സി.ഡി.എസുകളില്‍ നിന്നാണ് അഫിലിയേഷന്‍ എടുക്കേണ്ടത്. ക്യാമ്പയിനിന്റെ ഭാഗമായി ഓക്സിലറി ഗ്രൂപ്പിൻ്റെ പ്രചാരണത്തിനായി കലാലയ യാത്രയും ഗ്രാമ യാത്രയും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ അമർജ്യോത് , സിഡിഎസ് ചെയർപേഴ്സൺ വി ജ്യോതിലക്ഷ്മി, മെമ്പർ സെക്രട്ടറി അഫ്സില,അധ്യാപകൻ നിതീഷ് ,സി ഡി എസ് പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version