ഹരിത തിരഞ്ഞെടുപ്പിൻ്റെ പ്രചരണാര്‍ഥം ജില്ലാ ശുചിത്വ മിഷനും കണ്ണൂര്‍ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ പയ്യന്നൂര്‍ കോളേജിലെ ബി.എസ്‌സി പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി പി.എസ് പാര്‍ത്ഥിവ് ഒന്നാം സ്ഥാനം നേടി. തോട്ടട എസ്.എന്‍ കോളജ് ബി.എസ്‌സി ബോട്ടണി വിഭാഗം വിദ്യാര്‍ഥിനി കെ ശ്രീദേവിക്കാണ് രണ്ടാംസ്ഥാനം. പയ്യന്നൂര്‍ കോളേജിലെ നന്ദിത രാജീവ്, മൊറാഴ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പി നന്ദന എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
8 മിനിറ്റ് വായിച്ചു