മമ്മൂട്ടിയുടെ പേരിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം സമർപ്പിച്ചു

നടൻ മമ്മൂട്ടിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തി. തിരുവനന്തപുരം സ്വദേശി എ ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനുവേണ്ടി പൊന്നിൻകുടം വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്.ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.…

ചാർജുകൾ ഉയർത്തി എസ്.ബി.ഐ കാർഡ്; പുതിയ നിരക്കുകൾ നവംബർ ഒന്നിന് നിലവിൽ വരും

ചാർജുകളിൽ ഉൾപ്പടെ വലിയ മാറ്റം വരുത്തി എസ്.ബി.ഐ കാർഡ്. നവംബർ ഒന്ന് മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക. ചില ഇടപാടുകളുടെ ഫീസ് ഉയർത്തിയത് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് എസ്.ബി.ഐ വരുത്തിയിരിക്കുന്നത്. പുതിയ ചാർജുകൾ നവംബർ ഒന്നിന് നിലവിൽ വരും. നവംബർ മുതൽ തേർഡ് പാർട്ടി ആപുകൾ…

ഏഴോത്ത് ആധുനിക വാതക ശ്മശാനം: ഉദ്ഘാടനം 31 ന്

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.77 കോടി ചെലവില്‍ എരിപുരം തടത്ത് നിര്‍മിച്ച ആധുനിക വാതക ശ്മശാനം ഒക്ടോബര്‍ 31 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഏഴോം പഞ്ചായത്തിന്റെ അധീനതയിലുളള 50 സെന്റ് സ്ഥലത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.…

ആർദ്രകേരളം പുരസ്‌കാരം ഏറ്റുവാങ്ങി കണ്ണൂർ ജില്ലാപഞ്ചായത്ത്

ആരോഗ്യമേഖലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ ആർദ്രകേരളം പുരസ്‌കാരം കണ്ണൂർ ജില്ലാപഞ്ചായത്ത് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വ. ബിനോയ് കുര്യന് പുരസ്‌കാരം കൈമാറി.  2022-23 വർഷത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം…

ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിൽ ഉണ്ടായിരുന്ന 1600 രൂപയില്‍ 400 രൂപയാണ് കൂട്ടിയത്. പ്രതിമാസം ആയിരം രൂപ സത്രീ സുരക്ഷാ പെന്‍ഷന്‍ നല്‍കും. ട്രാന്‍സ് സ്ത്രീകള്‍ അടക്കം പാവപ്പെട്ട സ്ത്രീകള്‍ക്കാണ് സഹായം.…

എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8 നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച്…

കണ്ണൂരിന് കൗതുകമായി ചെട്ടിയാര്‍ കുളത്തില്‍ ബീഹാറി കുടുംബങ്ങളുടെ ഛഠ് പൂജ

കണ്ണൂർ നഗരത്തിലെ ചെട്ടിയാർ കുളത്തില്‍ ഛഠ് പൂജയുമായി ബീഹാറി കുടുംബങ്ങള്‍. ബീഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും ആഘോഷിക്കുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണ് ഛഠ്. മിക്കവാറും എല്ലാ നാഗരികതകളും ‘സൂര്യദേവനെ’ ആരാധിച്ചിട്ടുണ്ട്. എന്നാല്‍ ബീഹാറില്‍ അതിന് ഒരു പ്രത്യേക രൂപമുണ്ട്. ഉദയസൂര്യനോടൊപ്പം അസ്തമയ സൂര്യനെയും ആരാധിക്കുന്ന…

പിഎം ശ്രീക്കെതിരെ കണ്ണൂർ കോർപ്പറേഷനിൽ പ്രമേയം; എതിർത്ത് സിപിഎമ്മും ബിജെപിയും, വിയോജന കുറിപ്പിൽ ഒപ്പുവെക്കാതെ സിപിഐ

പിഎം ശ്രീ പദ്ധതിക്കെതിരെ പ്രമേയവുമായി കണ്ണൂർ കോർപ്പറേഷൻ. പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തെ സിപിഐഎമ്മും ബിജെപിയും എതിർത്തു. സിപിഐഎമ്മിന്റെ വിയോജന കുറിപ്പിൽ സിപിഐ ഒപ്പുവെച്ചില്ല. സിപിഐ കൗൺസിലർ കെ വി അനിതയാണ് വിയോജനകുറിപ്പിൽ ഒപ്പുവെക്കാതെ വിട്ടുനിന്നത്. യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ…

50ാം വർഷത്തിൽ അതിഗംഭീര ഓഫറുമായി സപ്ലൈകോ

അൻപതാം വർഷത്തിൽ അതിഗംഭീര ഓഫറുമായി സപ്ലൈകോ. 1000 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. 500 രൂപക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിന്‍റെ ശബരി ഗോൾഡ് ടീ വെറും…

സായുധസേന പതാക ദിനാചരണം ഡിസംബർ ആറിന്

കണ്ണൂർ ജില്ലയിൽ സായുധസേന പതാക ദിനാചരണവും പതാക നിധിയുടെ സമാഹരണ ഉദ്ഘാടനവും ഡിസംബർ ആറിന് കലക്ടറേറ്റിൽ നടക്കും. മാതൃരാജ്യത്തിനു വേണ്ടി പോരാടി വീരചരമം പ്രാപിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും അവരുടെ കുടുംബാംഗങ്ങളോടും പൂർവ സൈനികരോടും ഐക്യദാർഡ്യം പ്രഖ്യാപിക്കാനുളള ദിനമായാണ് സായുധ സേനാ പതാക ദിനം…

error: Content is protected !!