പിണറായിയിൽ 12ൽ12 LDF; മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ 12 വാഡിലും LDFന് വിജയം

മുഖ്യമന്ത്രിയുടെ പഞ്ചായത്തിൽ LDF മുന്നേറ്റം. പിണറായി പഞ്ചായത്തിൽ വോട്ട് എണ്ണിയ 12 വാർഡിലും LDF നു വിജയം. മുഖ്യമന്ത്രി വോട്ട് ചെയ്ത ഒന്നാം വാഡിൽ LDF ന്റെ രാഘവൻ 640 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു.…

സി.പി.എം കോട്ട പിടിക്കാനായില്ല; യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വിജിൽ മോഹൻ രണ്ടു വോട്ടുകൾക്ക് തോറ്റു

ശ്രീകണ്ഠാപുരം: യുത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹൻ പരാജയപ്പെട്ടു. ശ്രീകണ്ഠപുരം നഗരസഭയിലെ എള്ളരിഞ്ഞി വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ സുരേഷ് ബാബുവിനോടാണ് വിജിൽ രണ്ടു വോട്ടുകൾക്ക് തോറ്റത്. സി.പി.എമ്മിന് വലിയ ഭൂരിപക്ഷ ജയം ലഭിച്ച വാർഡാണിത്. കഴിഞ്ഞ തവണ 900 വോട്ടുണ്ടായിരുന്ന വാർഡിൽ…

ആദികടലായി പിടിച്ചെടുത്ത് യു.ഡി.എഫ് റിജി ൽ മാക്കുറ്റിക്ക് ഉജ്ജ്വല വിജയം

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ആദികടലായി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റിജിൽ മാക്കുറ്റി ഉജ്ജ്വല വിജയം നേടി. 1404 വോട്ടുകളാണ് റിജിൽ മാക്കുറ്റി നേടിയത്. 713 ന്റെ ഭൂരിപക്ഷമാണ് റിജിൽ നേടിയത്.   തൊട്ടടുത്ത സി.പി.ഐ സ്ഥാനാർത്ഥി എം.കെ ഷാജി 691വോട്ടുകൾ നേടിയപ്പോൾ ലീഗ് വിമതൻ…

കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് കുതിപ്പ് തുടരുന്നു; 23 ഇടങ്ങളിൽ ലീഡ് തുടരുന്നു

കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ 23 ഡിവിഷനുകളിൽ യു.ഡി.എഫ് മുന്നിട്ടു നിൽക്കുന്നു. 11 ഇടങ്ങളിൽ എൽ.ഡി.എഫും മൂന്നിടങ്ങളിൽ ബി.ജെ.പിയും ആധിപത്യം ചെലുത്തുന്നു. തളാപ്പ് ടെംപ്പിൾ വാർഡിൽ എൻ.ഡി എ സ്ഥാനാർത്ഥി അർച്ചനാ വണ്ടിച്ചാൽ ലീഡുചെയ്യുന്നുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി ഷമ്മിയാണ് രണ്ടാം സ്ഥാനത്തുള്ളത്.…

കണ്ണൂർ കോർപറേഷനിൽ അഞ്ചിടത്ത് യു.ഡി.എഫും രണ്ടിടത്ത് എൻ.ഡി.എയും ഒരിടത്ത് എൽ.ഡി.എഫും വിജയിച്ചു; കൊക്കേൻ പാറ സിപി.എമ്മിൽ നിന്ന് പിടിച്ച് ബിജെപി

കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ അഞ്ചിടത്ത് യു.ഡി.എഫും രണ്ടിടത്ത് എൻ.ഡി.എയും ഒരിടത്ത് എൽ.ഡി.എഫും വിജയിച്ചു. തളാപ്പ് ടി.പി ജമാൽ, ഉദയം കുന്നിൽ അനൂപ് ബാലൻ, കൊറ്റാളിയിൽ കെ. ഉഷാ കുമാരി, അത്താഴക്കുന്നിൽ കെ. ശ്രീജ, കക്കാട് സി.കെ ഷബീർ എന്നിവരാണ് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥികൾ. പള്ളിക്കുന്നിലെ…

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ (13.12.2025) നടക്കാനിരിക്കെ, ജില്ലയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ് ഉത്തരവിറക്കി. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, സ്കൂളുകളിൽ അർദ്ധവാർഷിക പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലുമാണ് നടപടി. വിദ്യാർത്ഥികളുടെ പഠനത്തെയും…

നടിയെ ആക്രമിച്ച കേസ്; 6 പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി…

വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: തദ്ദേശസ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വെള്ളിയാഴ്ച) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.…

നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ. ആസ്റ്റർ ഡി.എം. ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ…

വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎല്‍എ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. തിരക്കില്ലാത്ത സമയത്താണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്.…

error: Content is protected !!