പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ സന്ദർശക പാസ് നിലവിൽ വന്നു

3 മിനിറ്റ് വായിച്ചു

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് ഡിസംബർ ഒന്ന് മുതൽ സന്ദർശക പാസ്സ് നിലവിൽ വന്നു. സംസ്ഥാനത്തെ ഇതര ഗവ. മെഡിക്കൽ കോളേജുകളിലെന്ന പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്‍റെ മേൽനോട്ടം. ഉച്ചക്ക് 1 മണി മുതൽ 4 മണി വരെ സന്ദർശനപാസ്സ് ലഭ്യമാണ്. അത്യാഹിത വിഭാഗം, ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം, കാർഡിയോളജി എന്നിവിടങ്ങളിലൊഴികെയാണ് സന്ദർശക പാസ് മുഖാന്തിരം പ്രവേശനം അനുവദിച്ചിട്ടുള്ളത്. വൈകുന്നേരം 4 മണി മുതൽ 6 മണി വരെ പാസ് ഇല്ലാതെയും സന്ദർശനം അനുവദിക്കുന്നതാണെ​ന്ന് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ്‌, ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് എന്നിവർ അറിയിച്ചു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!