അറ്റകുറ്റപ്പണി, ലൈനിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തി എന്നിവ നടക്കുന്നതിനാല്‍ കെ.എസ്.ഇ.ബി കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍ 11 വരെ യോഗശാല റോഡ്, ഓലച്ചേരി കാവ്,വീനസ് പ്രൊഡക്ട്, ജവഹര്‍ ലൈബ്രറി, ലീഗല്‍ മെട്രോളജി, രാം റോഡ്, സ്റ്റേഡിയം, ഫാത്തിമ ഹോസ്പിറ്റല്‍, ട്രാഫിക് പോലീസ് സ്റ്റേഷന്‍, കോപ്പറേഷന്‍ ഓഫീസ്, കോടതി, പഴയ ബസ് സ്റ്റാന്‍ഡ് കോളേജ് ഓഫ് കോമേഴ്‌സ്, ഹെഡ് പോസ്റ്റ് ഓഫീസ് എന്നീ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം നാലു മണി വരെ പ്രസ്സ് ക്ലബ് റോഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ഭവന്‍, പഴയ ബസ് സ്റ്റാന്‍ഡ് ടാക്‌സി സ്റ്റാന്‍ഡ് എന്നീ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ സന്തോഷ് പീടിക, മാണിക്യക്കാവ്, നൂര്‍ പള്ളി, ആനയിടുക്ക് ബാങ്ക്, കണ്ടീജന്‍സി കോട്ടേഴ്‌സ്, താണ ജംഗ്ഷന്‍ -ആനയിടുക്ക് റോഡ് എന്നീ ഭാഗങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.
9 മിനിറ്റ് വായിച്ചു