ടൂറിസ്റ്റ് ബസ് വളരെ അശ്രദ്ധയോടെ ഓടിക്കുന്ന ജോമോന്റെ ദൃശ്യങ്ങൾ പുറത്ത് . ബസ് ഓടിച്ചു കൊണ്ട് ജോമോൻ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം.
ബുധനാഴ്ച വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11:30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.
