//
10 മിനിറ്റ് വായിച്ചു

‘സത്യം പുറത്തു കൊണ്ട് വരും’; വിജയ് ബാബു മടങ്ങിയെത്തി

നടിയെ പീഡിപ്പിച്ച കേസിന് പിന്നാലെ ദുബായിലേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി. ഇന്ന് 9.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസുമായി സഹകരിക്കുമെന്നും വിജയ് ബാബു എയര്‍പോര്‍ട്ടിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.’ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. പൊലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്തു കൊണ്ട് വരും. എന്നോടൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാവര്‍ക്കും നന്ദി,’ വിജയ് ബാബു പറഞ്ഞു.കോഴിക്കോട് സ്വദേശിയായ യുവനടിയുടെ ബലാത്സം​ഗ പരാതി, ഈ പരാതിക്കാരുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് നിലവിൽ വിജയ് ബാബുവിനെതിരെ ഉള്ളത്. കേസില്‍ വിജയ് ബാബുവിന് ഇന്നലെയാണ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് നേരത്തെ അറിയിച്ച സമയത്ത് തിരിച്ചെത്താതിരുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ നടന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി അന്വേഷണ സംഘത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തുകയാണ് നിലവില്‍ പ്രധാനപ്പെട്ട കാര്യം. വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാന്‍ ആണോ എന്നായിരുന്നു കോടതി ചോദ്യം.കഴിഞ്ഞ ദിവസം വിജയ് ബാബു നാട്ടിലേക്ക് തിരിച്ചു വരാനൊരുങ്ങിയെങ്കിലും പിന്നീട് ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version