തളിപ്പറമ്പ് മുനിസിപാലിറ്റിയിലെ വാർഡ് 31 ൽ വോട്ടിങ്ങ് യന്ത്രം തകരാറിലായി. കൊട്ടാരം യു പി സ്കൂളിലെ വോട്ടിങ്ങ് യന്ത്രമാണ് തകരാറിലായത്. വോട്ടർമാർ 2 മണിക്കൂറായി ക്യൂവിൽ നിൽക്കേണ്ടി വന്നു. പയ്യന്നൂർ രാമന്തളി പഞ്ചായത്ത് മൂന്നാം വാർഡിൽ വോട്ടിങ് യന്ത്രം പണിമുടക്കി. ഗവൺമെന്റ് മാപ്പിള യു പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. പഴയങ്ങാടി മാടായിയിൽ വോട്ടിങ് യന്ത്രം പണിമുടക്കി. മാടായി ഗവ ഐ ടി ഐയിലെ പോളിംഗ് ബൂത്തിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. 45 മിനുട്ടോളം വോട്ടെടുപ്പ് വൈകി.

പാനൂർ ചമ്പാട് അരയാക്കൂലിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. ഇതേ തുടർന്ന് വോട്ടിംഗ് വൈകി. ചോതാവൂർ ഈസ്റ്റ് എൽപി സ്കൂളിൽ ബൂത്ത് നമ്പർ ഒന്നിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. സ്ഥാനാർത്ഥികൾക്കും ഏജൻറുമാർക്കും മുന്നിൽ മോക്പോൾ നടത്തിയ ശേഷം ആദ്യ വോട്ടർ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. പിന്നീട് 20 മിനിറ്റോളം വോട്ടിംഗ് വൈകി. ഇതോടെ ബൂത്തിന് മുന്നിൽ വോട്ടർമാരുടെ നീണ്ട നിര ഉണ്ടായി. നാറാത്ത് ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിൽ വോട്ടിംഗ് മെഷീൻതകരാറിലായതിനെ തുടർന്ന് പോളിംഗ് തടസ്സപ്പെട്ടു.
വിവേഴ്സ് സൊസൈറ്റി ബൂത്തിലെ ഒന്നാം ഭാഗത്താണ്പോളിംഗ് തടസ്സപ്പെട്ടത്. രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചതിന് പിന്നാലെ വോട്ട് രേഖപ്പെടുത്താനെത്തിയ ആദ്യത്തെ ഏതാനും വോട്ടർമാർക്ക് വോട്ട് ചെയ്തപ്പോൾ മെഷീൻ തകരാറിലായത്. തളിപ്പറമ്പ് കാഞ്ഞിരങ്ങാടും മാവിച്ചേരിയിലും വോട്ടിംഗ് മെഷീന്‍ പണമുടക്കി വോട്ടെടുപ്പ് തടസ്സപ്പെട്ടു. കാഞ്ഞിരങ്ങാട് ഏഴാം നമ്പര്‍ ബൂത്തിലും മാവിച്ചേരിയിലെ ബൂത്തിലുമാണ് മെഷീന്‍ പണിമുടക്കിയത്.