മിഡ്നൈറ്റ് യൂണിറ്റി റൺ തീയ്യതി മാറ്റി

5 മിനിറ്റ് വായിച്ചു

കണ്ണൂർ: ഐക്യം ഊട്ടി ഉറപ്പിക്കാൻ “റൺ ഫോർ യൂണിറ്റി “എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡ്നൈറ്റ് യൂണിറ്റി റൺ 2026 മാർച്ച് 14 ശനിയാഴ്ചത്തേക്ക് മാറ്റി. കണ്ണൂർ കലക്ടറേറ്റിൽ നിന്ന് 14 ആം തീയതി രാത്രി 11 മണിക്ക് റൺ ആരംഭിക്കും.

സ്ത്രീകൾ മാത്രമുള്ള ടീം , പുരുഷൻമാർ മാത്രമുള്ള ടീം , സ്ത്രീകളും പുരുഷൻമാരും മാത്രമുള്ള ടീം, യൂണിഫോം സർവീസിൽ ഉള്ളവരുടെ ടീം (മിലിട്ടറി/പോലീസ്/+ഫയർ ഫോഴ്സ് എക്സൈസ്,ഫോറസ്റ്റ് ), സ്കൂൾ /കോളേജ് വിദ്യാർത്ഥികൾക്കുള്ള ടീം, മുതിർന്ന പൗരൻമാരുടെ ടീം,സർക്കാർ ജീവനക്കാരുടെ ടീം എന്നീ കാറ്റഗറികളിൽ ആയാണ് മത്സരം. എല്ലാ കാറ്റഗറികളിലും ഒന്നാം സമ്മാനം 7500, രണ്ടാം സമ്മാനം 5000, മൂന്നാം സമ്മാനം 2500 എന്നിങ്ങനെ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്
8330858604
Events.dtpckannur.com

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version