വോട്ടർപട്ടിക പരിഷ്കരണം; ബിഎൽഒമാർ നാളെ മുതൽ വീടുകളിലേക്ക്

5 മിനിറ്റ് വായിച്ചു

വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് വിവരം തേടി ബിഎൽഒമാർ നാളെ മുതൽ വീടുകളിലെത്തിത്തുടങ്ങും. ഡിസംബർ നാലുവരെയാണ് വിവരശേഖരണം. ഈഘട്ടത്തിൽ രേഖകളൊന്നും നൽകേണ്ടതില്ല. ഡിസംബർ ഒമ്പതിന് പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി ഏഴിനും. തദ്ദേശ തിരഞ്ഞെടുപ്പിന് സമാന്തരമായുള്ള പട്ടിക പരിഷ്കരണം മാറ്റണമെന്ന രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം നിലനിൽക്കേയാണ് കേരളത്തിൽ വോട്ടർപട്ടിക പരിഷ്കരണം നടത്തുന്നത്.

2025 ഒക്ടോബർ ഏഴിലെ പട്ടികയിലുള്ള എല്ലാവോട്ടർക്കും ബിഎൽഒ രണ്ട് എന്യൂമറേഷൻ ഫോറം നൽകും. ഒരെണ്ണം പൂരിപ്പിച്ച് നൽകണം. ഒരെണ്ണം സൂക്ഷിക്കാം. ഫോറം പൂരിപ്പിക്കുന്നതിനും ഓൺലൈനായി അപ് ലോഡ് ബിഎൽഒയുടെ സഹായം കിട്ടും. കളർഫോട്ടോയുണ്ടെങ്കിൽ അതും ഉൾപ്പെടുത്താം. ബിഎൽഒയ്ക്കൊപ്പം രാഷ്ട്രീയപ്പാർട്ടികൾ ചുമതലപ്പെടുത്തുന്ന ബൂത്ത് ലെവൽ ഏജന്റും  വേണമെന്നാണ് നിർദേശം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version