വിജ്ഞാന കേരളം തലശ്ശേരി പ്രാദേശിക തൊഴിൽ മേളയിൽ 65 പേർക്ക് തൊഴിൽ ലഭിച്ചു

3 മിനിറ്റ് വായിച്ചു

തലശ്ശേരി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രാദേശിക തൊഴിൽമേളയിൽ 65 പേർക്ക് തൊഴിൽ. 130 പേർ വിവിധ കമ്പനികളുടെ ചുരുക്കപട്ടികയിൽ ഇടം നേടി. 10 പേരെ കെൽട്രോൺ ഇന്റേൺഷിപ്പിന് തെരഞ്ഞെടുത്തു. തൊഴിൽ ലഭിച്ച 65 ൽ 24 പേർക്ക് വിദേശ കമ്പനികളിലാണ് അവസരം ലഭിച്ചത്.

ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട 130 പേർക്ക് കമ്പനികളുടെ രണ്ടാം ഘട്ട ഇന്റർവ്യുവിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നിയമനം ലഭിക്കുക. ആകെ 414 ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version