കണ്ണൂർ:റേഷന്‍ വാങ്ങാന്‍ ഇനി ഉപഭോക്താക്കൾക്ക്കടകളിലെ നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ പുതിയ സാങ്കേതിക സംവിധാനവുമായി ഭക്ഷ്യവകുപ്പ്. ബാങ്ക് എടിഎം മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ‘അന്നപൂര്‍ത്തി ഗ്രെയിന്‍ എടിഎം’ വഴി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എളുപ്പത്തില്‍ കൈപ്പറ്റാം. 24 മണിക്കൂറും സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ വിവരങ്ങളും ബയോമെട്രിക് വിരലടയാളവും ഉപയോഗിച്ച് ധാന്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണിത്. അഞ്ച് മിനിറ്റിനുള്ളില്‍ ഏകദേശം 50 കിലോ വരെ ധാന്യം നല്‍കാന്‍ യന്ത്രത്തിന് കഴിയും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും.
പ്രവർത്തനം എങ്ങനെ?
റേഷൻ കാർഡ് അല്ലെങ്കില്‍ ആധാർ വിവരങ്ങളും ബയോമെട്രിക് വിരലടയാളവും ഉപയോഗിച്ചാണ് യന്ത്രത്തില്‍ നിന്ന് ധാന്യങ്ങള്‍ ശേഖരിക്കേണ്ടത്. വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഏകദേശം 50 കിലോ വരെ ധാന്യം നല്‍കാൻ ഈ എടിഎം യന്ത്രത്തിന് കഴിയും. സമയലാഭത്തിനൊപ്പം കൃത്യമായ അളവില്‍ ധാന്യം ലഭിക്കാനും ഇതിലൂടെ സാധിക്കും.