പരിയാരം: തലശേരി നഗരത്തിലെ വാടകമുറിയിൽ അവശനിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണു കാരണമെന്നു സംശയിക്കുന്നു. തമിഴ്‌നാട് കന്യാകുമാരി എടക്കോട് ദീപു സുന്ദർശനാണു (34) മരിച്ചത്. അവശനിലയിൽ കണ്ട യുവാവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു.
