എ.ഡി.എം. നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണ ഹരജിയിൽ വിധി 29 ന്

3 മിനിറ്റ് വായിച്ചു

കണ്ണൂർ:എ. ഡി .എം.നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുള നൽകിയ തുടരന്വേഷണ ഹർജിയിൽ വിധി പറയാൻ ഈ മാസം29 ലേക്ക് മാറ്റി കണ്ണൂർ ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണോ സെഷൻസ് കോടതിയാണോ കേസിൽ വാദം കേൾക്കേണ്ടതെന്നതിലാണ് വിധി പറയുക.

പ്രതിയായ പി പി ദിവ്യയുടെയും കളക്ടറുടെയും രണ്ട് മൊബൈൽ നമ്പറുകളിൽ ഒന്നുമാത്രമാണ് ഹാജരാക്കിയതെന്ന് വാദി ഭാഗം അഭിഭാഷകൻ വാദിച്ചത്.
ഇവരുടെ ഫോൺ കോൾ രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും വാദി ഭാഗം അഭിഭാഷകൻ വാദിച്ചു.
കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നുവെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version