Handcuffs on top of a fingerprint form.
/

അലൂമിനിയം കമ്പി മോഷണം: രണ്ടുപേർ അറസ്റ്റിൽ

4 മിനിറ്റ് വായിച്ചു

തലശ്ശേരി : കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമർ പരിസരത്തുനിന്ന്‌ അലൂമിനിയം കമ്പി മോഷ്ടിച്ച് ഗുഡ്സ് ഓട്ടോയിൽ കടത്തുന്നതിനിടെ രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വിൻസന്റ്‌ ഗിരിവേമത്തെ അറക്കൽ വീട്ടിൽ എ.നിസാർ (39), കൂത്തുപറമ്പ് കിണവക്കലിലെ ഓട്ടോഡ്രൈവർ ദേശബന്ധുവിനു സമീപം ശ്രീനിലയത്തിൽ പി.പി.സതീശൻ (46) എന്നിവരാണ് പിടിയിലായത്.കെ.എസ്.ഇ.ബി.യുടെ തിരുവങ്ങാട് കണ്ടിക്കലിലുള്ള 11 കെ.വി. ട്രാൻസ്ഫോർമർ പരിസരത്തുനിന്ന്‌ 500 മീറ്റർ അലൂമിനിയം കമ്പി കഴിഞ്ഞ ദിവസം മോഷണംപോയിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഗുഡ്സ് ഓട്ടോയിൽ കടത്തുകയായിരുന്ന അലൂമിനിയം കമ്പിയുമായി ഇരുവരും പിടിയിലായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version