കണ്ണൂരിനെ നൃത്ത ലഹരിയിലാറാടിച്ച് പ്രശസ്ത സിനിമ താരം ആശാശരത്തും സംഘവും അവതരിപ്പിച്ച ആശാനടനം കണ്ണൂർ ദസറയുടെ ഹൃദയം കവർന്നു. ഷൈജ ബിനീഷും ടീമും അവതരിപ്പിച്ച ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് , ശ്രീഗംഗ എൻ കെ യുടെ ഭരതനാട്യം, ഇശൽ കണ്ണൂർ ആർട്സ് ക്ലബ്ബിൻ്റെ കൊട്ടിപ്പാട്ട് , അശ്വതി എ ടി വി യുടെ ക്ലാസിക്കൽ ഡാൻസ്, കെ എം ദേവികയുടെ ഭരതനാട്യം , കണ്ണൂർ കോർപറേഷൻ ജീവനക്കാർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് എന്നിവയും അരങ്ങേറി. എട്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
5 മിനിറ്റ് വായിച്ചു