//

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; പള്ളിയുടെ കമാനം ബസിന് മുകളിലേക്ക് വീണു

3 മിനിറ്റ് വായിച്ചു

കോന്നി ഇളകൊള്ളൂർ പള്ളിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി അപകടം. പരിക്കെറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കെഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന ആളുകൾക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ബസിന്റെ ഡ്രൈവറുടേയും മുൻവശത്തിരുന്ന സ്ത്രീയുടേയും കാർ ഡ്രൈവറുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മറ്റ് യാത്രക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version