നടൻ പൃഥ്വിരാജിന്‌ ഷൂട്ടിങ്ങിനിടെ കാലിന്‌ പരിക്കേറ്റു

കൊച്ചി > നടൻ പൃഥ്വിരാജിന്‌ ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെ മറയൂരിൽവച്ച്‌ കാലിന്‌ പരിക്കേറ്റു. ഞായർ രാവിലെ കെഎസ്‌ആർടിസി ബസിൽ സംഘട്ടനരംഗം ചിത്രീകരണം പൂർത്തിയാക്കി ഇറങ്ങുമ്പോൾ തെന്നി വീഴുകയായിരുന്നു. കാലിലെ പരിക്ക്‌ ഗുരുതരമല്ലെന്നാണ്‌ സൂചന. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എക്സ്‌റേയും സ്കാനിങ്ങും എടുത്ത്‌ വൈകിട്ട്‌…

/

പുൽപ്പള്ളി ബാങ്ക് വായ്‌പ തട്ടിപ്പ്: കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അറസ്റ്റിൽ

പുൽപ്പള്ളി  > കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ വായ്‌പ തട്ടിപ്പിൽ മണ്ഡലം പ്രസിഡന്റ്‌ അറസ്റ്റിൽ. ബാങ്കിന്റെ മുൻഡയറക്ടർ കോൺഗ്രസ്‌ പുൽപ്പള്ളി  മണ്ഡലം പ്രസിഡന്റ്‌ വെള്ളിലാംതടത്തിൽ  വി എം പൗലോസിനെയാണ്‌(60) ഞായർ വൈകിട്ട്‌ പുൽപ്പള്ളി പൊലീസ്‌ അറസ്റ്റ് ചെയ്‌തത്‌. ഇതോടെ കേസിൽ…

//

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന: ചിറകൊടിയുന്ന കണ്ണൂർ

കണ്ണൂർ:അവഗണനയിൽ തളരുന്ന കണ്ണൂർ വിമാനത്താവളം സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി ഗ്ലോബൽകെഎംസിസി കണ്ണൂർജില്ലാകമ്മിറ്റിയുടെആഭിമുഖ്യത്തിൽ “ചിറകൊടിയുന്ന കണ്ണൂർ ” എന്ന ശീർഷകത്തിൽ കണ്ണൂരിൽ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിമാനത്താവളത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികൾക്ക് ആര് നേതൃത്വം നൽകിയാലും അതിന്…

/

കേരളത്തിൽ എത്തുന്നത് പഴകിയ മീനുകള്‍. പരിശോധന കര്‍ശനമാക്കി

കണ്ണൂർ | ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ പഴകിയ മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നു. ഇന്നലെ വിവിധ ജില്ലകളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ ടൺ കണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഭക്ഷ്യ…

//

വന്ദേഭാരത് ശൗചാലയത്തിന്‍റെ വാതിൽ പൊളിച്ച് യുവാവിനെ പുറത്തിറക്കി

കോഴിക്കോട് | കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിലെ ശൗചാലയത്തിൽ വാതിൽ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി. ശൗചാലയത്തിന്റെ വാതിൽ പൊളിച്ചാണ് യുവാവിനെ പുറത്ത് എത്തിച്ചത്. മുംബൈ സ്വദേശി ആണെന്നാണ് യുവാവ് റെയിൽവേ പോലീസിനോട് പറയുന്നത്. യുവാവിനെ റെയിൽവേ പോലീസ് ചോദ്യം ചെയ്യുകയാണ്. മനഃപൂർവം വാതിൽ അടച്ചിരിക്കുക…

/

കൊട്ടിയൂരിൽ ഇനി ഗൂഢപൂജകൾ

കൊട്ടിയൂർ | സ്ത്രീകളും വിശേഷ വാദ്യക്കാരും ആനകളും അക്കരെ കൊട്ടിയൂരിൽ നിന്ന് മടങ്ങി. ഇനി ഗൂഢ പൂജകളുടെ നാളുകൾ. ശനിയാഴ്ച ഉച്ചശീവേലിയോടെ ആണ് അക്കരെ കൊട്ടിയൂരിൽ നിന്ന് സ്ത്രീകൾ പിൻവാങ്ങിയത്. ശീവേലിക്ക് ശേഷം ആനയൂട്ട് നടത്തി. തിരുവഞ്ചിറ വലം വെച്ച് പഴവും ചോറുരുളകളും സ്വീകരിച്ച്…

/

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം ന്യുന മർദ്ദം രൂപപ്പെട്ടു . മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക്…

//

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

മട്ടന്നൂർ | ചാവശ്ശേരി കാശി മുക്കിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കോളാരി വെള്ളിലോട്ടെ അഫ്സൽ അലി (20) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി ആയിരുന്നു അപകടം. അഫ്സൽ മട്ടന്നൂർ കോളാരി ശാഖ എം എസ് എഫ് ജനറൽ സെക്രട്ടറിയാണ്.…

//

കെ സുരേന്ദ്രൻ അവിസ്മരണീയ വ്യക്തിത്വം : അഡ്വ സോണി സെബാസ്റ്റ്യൻ

കണ്ണൂർ ജില്ലയിലെ ജനാതിപത്യചേരിക്കും , തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിനും നിസ്തുലമായ സംഭാവന ചെയ്ത അവിസ്മരണീയ വ്യക്തിത്വമാണ് കെ സുരേന്ദ്രൻ എന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ .സോണി സെബാസ്റ്റ്യൻ പറഞ്ഞു . മുൻ ഡി സി സി പ്രസിഡണ്ട് കെ…

/

തിരുവല്ലയില്‍ നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി; സ്ഥാപന ഉടമകള്‍ക്ക് പിഴ

തിരുവല്ലയില്‍ നൂറ് കിലോയോളം വരുന്ന പഴകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിവിധ ഇനത്തിലുള്ള മത്സ്യം പിടികൂടിയത്.…

//