ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നും ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ് ഇതെല്ലാം രാഷ്ട്രീയപ്രേരിതമാണ്. സ്വപ്നയിൽ നിന്നും…
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 45 രൂപ വർധിച്ച് 4245 രൂപയായി.…
കണ്ണൂർ; വൃക്ക രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനായി, ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന, ആസൂത്രിതവും സമഗ്റവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കണ്ണൂർ ഐ എം എ ഹാളിൽ സംഘടിപ്പിച്ച പഠന സെമിനാർ അഭിപ്രായപ്പെട്ടു. ജീവിതശൈലി രോഗങ്ങളുടെ ഭാഗമായി…
10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അയിരൂർ സ്വദേശി ബൈജു (41) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്നു…
കൊല്ലത്ത് ലഹരിവസ്തുക്കളുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കൊല്ലം അഞ്ചലിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്നു പേരെ പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു.കിളിമാനൂർ എക്സൈസ് റൈഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ ഫൈസൽ, അൽസാബിത്ത് എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 20ഗ്രാം എംഡിഎംഎയും…
കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ അസി. പ്രൊഫസ്സര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും…
വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണിത്. വന്യജീവിസങ്കേതത്തില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ…
ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. എടത്വ കൃഷി ഓഫീസർ എം ജിഷ മോളാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.ജിഷയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കള്ളനോട്ടുകളുടെ ഉറവിടം ഇവർ വെളിപ്പെടുത്തിയിട്ടില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന…
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കണ്ണൂരിലും മാജിക് പ്ലാനറ്റ് തുടങ്ങുമെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ആയിക്കര കെയർ ആൻഡ് കെയറസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് നൽകിയ ആദരവ് പരിപാടിയിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടം ഉൾപ്പെടെയുള്ളവയ്ക്കായി…
സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്‌ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈകിട്ട് 5 ന് ഫേസ്ബുക്ക് ലൈവിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി. ഒത്തുതീര്‍പ്പിന് ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി 5…