ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ടൈംടേബിൾ ജനുവരി 18 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എജുക്കേഷൻ സെന്‍ററുകളിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ / എം.സി.എ (ലാറ്ററൽ എൻട്രി) ഡിഗ്രി (സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) നവംബർ 2022 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല നടത്തിയ കംബൈൻഡ് I &…
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് ഏറ്റെടുക്കാന്‍ എൻ.ഐ.എ നടപടികള്‍ ആരംഭിച്ചു. കേസ് രേഖകള്‍ കീഴ്‌ക്കോടതിയില്‍ നിന്ന് ഏറ്റെടുക്കാന്‍ അപേക്ഷ നല്‍കി. കേസ് ഡയറി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഉടന്‍ കത്ത് നല്‍കും. ശ്രീനിവാസന് നേരെ നടന്നത് ഭീകരവാദ സ്വഭാവമുള്ള ആക്രമണമെന്ന് ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. ആർ.എസ്.എസ് മുന്‍…
ആന്തൂരിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ഭൂജല വകുപ്പിന്‍റെ ക്ലിയറന്‍സ് ഇല്ല. നിര്‍മാണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും അനുമതി നല്‍കിയിട്ടില്ല. ആന്തൂര്‍ നഗരസഭ നിര്‍മാണാനുമതി നല്‍കിയത് രേഖകള്‍ പരിശോധിക്കാതെയെന്നും റിപ്പോര്‍ട്ടില്‍ തെളിയിക്കുന്നു. റിസോര്‍ട്ടിന്‍റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ…
ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. സി.പി.എം നേതൃത്വത്തെ സന്നദ്ധത അറിയിച്ചതായാണ് വിവരം. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി. ജയരാജൻ പങ്കെടുക്കാനും സാധ്യതയില്ല. സാമ്പത്തിക ആരോപണം ഉയർന്നതിന് പിന്നാലെയാണ് നീക്കം. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി. ജയരാജൻ പദവികൾ ഒഴിയാൻ…
കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരൂ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി ഷഹല (19) ആണ് 1884 ഗ്രാം സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്. മിശ്രിത…
സിനിമാ, ഡോക്യുമെന്‍ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി. ശശി (64) അന്തരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന കെ. ദാമോദരന്‍റെ മകനാണ്. കേരളത്തിലെ സ്‌ത്രീകള്‍ക്കെതിരായ സാമൂഹികവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ചുള്ള ‘ഇലയും മുള്ളും’ എന്ന അദ്ദേഹത്തിന്‍റെ ചിത്രം ദേശീയപുരസ്‌കാരത്തിനർഹമായിട്ടുണ്ട്. ജെ.എൻ.യുവിൽ വിദ്യാർത്ഥിയായിരിക്കെ എഴുപതുകളിൽ കാർട്ടൂണിസ്റ്റായാണ് തുടക്കം.…
സിക്കിമിൽ ട്രക്ക് മറിഞ്ഞ് വീരമൃത്യുവരിച്ച മലയാളി സൈനികൻ വൈശാഖിന്‍റെ മൃതദേഹം ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിച്ചു. അൽപസമയം മുൻപാണ് മാത്തൂരിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിച്ചത്. നാളെ സംസ്കാരം നടക്കും. മന്ത്രി എം.ബി രാജേഷാണ് വാളയാർ അതിർത്തിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി…
സമാനതകളില്ലാത്ത സാംസ്കാരിക കൂട്ടായ്മകളാണ് ഗ്രന്ഥശാല പ്രസ്ഥാനമെന്നും ഗ്രന്ഥശാലകൾ അനൗപചാരിക വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രങ്ങളുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം സമ്പൂർണ ലൈബ്രറി മണ്ഡലം പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കേ ഇന്ത്യയിലെ നാട്ടിൻപുറങ്ങളിൽ വായനാശാലകളും ഗ്രന്ഥശാലകളും അത്യപൂർവ കാഴ്ച്ചകളാണ്. എന്നാൽ കേരളം ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിൽ ഏറെ…
മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടം. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. 10…
ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സി.പി.എം കേന്ദ്ര നേതൃത്വം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി.ബി യോഗം വിഷയം പരിശോധിക്കും. സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങള്‍ തേടി. പൊതു രാഷ്ട്രീയ സാഹചര്യവും, അടുത്തമാസം ചേരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റെ…