പാലക്കാട്‌ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി

പാലക്കാട്‌ ആലത്തൂർ ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്‍റെ ഭാഗമായുള്ള പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞോടി. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്കേറ്റു. രണ്ടാനകളാണ് പ്രശ്‌നമുണ്ടാക്കിയത്. ഇവയെ പിന്നീട് തളച്ചു. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെ എഴുന്നള്ളത്ത് വണ്ടാഴി മോസ്‌കോമൊക്കിന് സമീപമെത്തിയപ്പോൾ ചിറയ്ക്കൽ ശബരിനാഥൻ എന്ന ആന ഇടയുകയായിരുന്നു. ആദ്യം പാപ്പാനെ…

അടുത്ത മാർച്ചിനകം ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധു

അടുത്ത മാർച്ചിനകം ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധു. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അടുത്ത ഏപ്രിൽ ഒന്നു മുതലാണ് അസാധുവാകുക. പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ തന്നെയായിരിക്കും ഉത്തരവാദിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാൻ…

സമാധാന സന്ദേശവുമായി നാടെങ്ങും ക്രിസ്മസ്​ ആഘോഷം

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി വിശ്വാസികൾ ക്രിസ്മസിനെ വരവേറ്റു. പാതിരാ കുർബാനയ്ക്കായി വിശ്വാസികൾ ദേവാലയങ്ങളിലെത്തി. അൾത്താരയിലെ ഉണ്ണിയേശുവിന്‍റെ രൂപം പുൽക്കൂട്ടിലെത്തിച്ച് പുരോഹിതർ ശുശ്രൂഷകൾ നടത്തി. യുദ്ധത്തിൽ ക്ഷീണിച്ചവരെയും ദരിദ്രരെയും ഓർമിക്കണമെന്ന് മാർപാപ്പ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. കാക്കനാട് സെന്‍റ തോമസ് മൗണ്ടിൽ നടന്ന തിരുപ്പിറവി ശുശ്രൂഷയ്ക്ക്…

കത്ത് വിവാദത്തില്‍ അന്വേഷണ കമീഷനെ നിയോഗിച്ച് സി.പി.എം

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സി.പി.എം അന്വേഷണ കമീഷനെ നിയോഗിച്ചു. സി. ജയന്‍ ബാബു, ഡി.കെ. മുരളി, ആര്‍. രാമു എന്നിവര്‍ അന്വേഷിക്കും. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ പരിധില്‍ ജനുവരി 7 ന് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.…

വാര്‍ത്ത മാധ്യമസൃഷ്‌ടി-പി. ജയരാജന്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്‌ടിയാണെന്ന് പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇ.പി. ജയരാജന്‍ പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. സി.പി.എമ്മിനെ താറടിക്കാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നതെന്നും ബുള്ളറ്റ് പ്രൂഫ് വാഹനമെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കൂട്ടരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

/

മാധ്യമങ്ങൾ സംസ്ഥാനത്തിന്‍റെ പൊതുവായ താൽപര്യങ്ങൾക്ക് ഒപ്പമല്ല -മുഖ്യമന്ത്രി

ഒരു പറ്റം മാധ്യമങ്ങൾ സംസ്ഥാനത്തിന്‍റെ പൊതുവായ താൽപര്യങ്ങൾക്ക് ഒപ്പമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിഷേധാത്മക നിലപാടിലേക്ക് എങ്ങനെ കാര്യങ്ങൾ എത്തിക്കാം എന്നാണ് കരുതുന്നത്. നാടിന് ഒരു ​ഗുണവും വന്നുകൂട എന്ന നിലയിലാണ് അവർ ചിന്തിക്കുന്നത്. മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾ പരിശോധനയ്‌ക്ക് വിധേയമാക്കണം. മാധ്യമങ്ങൾ സർക്കാറിനെ…

കാസർകോട്​ 11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർകോട്​ അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്‍റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണത്.  …

/

വേദനയായി നിദ; മൃതദേഹം കൊച്ചിയിലെത്തിച്ചു, സ്‌കൂളില്‍ പൊതുദര്‍ശനം

നാഗ്‌പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു. തുടർന്ന് മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. പത്ത് മണിക്ക് നിദ പഠിക്കുന്ന സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം 12.30ഓടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയായിരുന്നു. മൃതദേഹം…

/

കൊവിഡ് മോണിറ്ററിങ്​ സെൽ പുന:രാരംഭിച്ചു; പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി

മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കൊവിഡ് മോണിറ്ററിങ്​ സെല്ലിന്‍റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കൊവിഡ് കേസുകളുടെ…

സിക്കിം അപകടം: ജീവന്‍ നഷ്ടമായ സൈനികരിൽ മലയാളിയും

സിക്കിമില്‍ സൈനികവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ജീവന്‍ നഷ്ടമായ സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ്(26) ആണ് മരിച്ചത്. നാല് വർഷത്തിലധികമായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ച് വരവേയാണ് അപകടമുണ്ടായത്. സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കാണ് ജീവന്‍ നഷ്ടമായത്.…

//