കൈക്കൂലി കേസില്‍ പിടിയിലായ എം.ജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടു

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാർക്ക്​ ലിസ്റ്റും നല്‍കാന്‍ എം.ബി.എ വിദ്യാര്‍ഥിനിയോട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം.ജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. എം.ബി.എ വിഭാഗത്തിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്​ കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി സി.ജെ. എല്‍സിയെയാണ് (48) പിരിച്ചു വിട്ടത്. 2022 ജനുവരി 29നാണ് കൈക്കുലി വാങ്ങുന്നതിനിടെ ഇവര്‍…

/

കണ്ണൂർ സർവകലാശാല വാർത്തകൾ

രണ്ടാം വർഷ പി.ജി. പ്രൊജക്റ്റ് കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിരുദാനന്തര ബിരുദം (എസ്​.ഡി.ഇ – സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്​ – 2011 പ്രവേശനം മുതൽ) ജൂൺ 2022 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടവർ, 2023 ജനുവരി 13…

സിദ്ദിഖ് കാപ്പന് ജാമ്യം; വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ പുറത്തിറങ്ങാം

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്‌സ്‌മെന്‍റ്​ ഡയറക്ടറേറ്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാം. കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനാണ് യു.എ.പി.എ കേസില്‍ സിദ്ധിഖ് കാപ്പന് ജാമ്യം ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് സിദ്ദിഖ്…

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്‍റെ അവഗണന: സി.പി.എം പ്രക്ഷോഭം സംഘടിപ്പിക്കും

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്‍റെ നിരന്തര അവഗണനക്കെതിരെ സി.പി.എം ശക്​തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ജനുവരി 20 മുതൽ 31 വരെ ലോക്കൽ തലത്തിൽ ആദ്യഘട്ട പ്രക്ഷോഭം ആരംഭിക്കും. ഇതിന്‍റെ മുന്നോടിയായി ജനുവരി 1 മുതൽ 21 വരെ വീടുകയറി പ്രചാരണം നടത്തും. കേന്ദ്ര നിലപാടും സംസ്ഥാന സർക്കാരിന്‍റെ…

/

മലബാർ കാൻസർ സെന്‍ററിനെ ലോകത്തിലെ മുൻ നിര കാൻസർ സെന്‍ററായി ഉയർത്തുക ലക്ഷ്യം -മുഖ്യമന്ത്രി

മലബാർ കാൻസർ സെന്‍ററിനെ (പോസ്റ്റ് ഗ്രാജുവേറ്റ്​ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസേർച്) ലോകത്തിലെ മുൻ നിര കാൻസർ സെന്‍ററായി ഉയർത്തുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ കാൻസർ സെന്‍റർ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസേർച്)…

അക്ഷരോപഹാരം: ആദ്യ പുസ്തകം എം.ടിയിൽ നിന്ന് മന്ത്രി കെ. രാജൻ ഏറ്റുവാങ്ങി

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥികളെ അക്ഷരോപഹാരം നൽകി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ആദ്യ പുസ്തകം എം.ടി. വാസുദേവൻ നായരിൽ നിന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഏറ്റുവാങ്ങി. എം.ടി ഒപ്പിട്ട പുസ്തകം അതിഥികൾക്ക് കൊടുക്കാൻ…

ഫാത്തിമ നിദയുടെ മരണം; ചികിത്സാപ്പിഴവ് ആരോപിച്ച് പിതാവ് നാഗ്​പൂർ പൊലീസിൽ പരാതി നൽകി

ഫാത്തിമ നിദയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയ്ക്കെതിരെ പരാതിയുമായി പിതാവും കേരള സൈക്കിൾ പോളോ അസോസിയേഷനും രം​ഗത്ത്. ചികിത്സ പിഴവ് ആരോപിച്ച് നാഗ്​പൂർ പൊലീസിൽ ഇവർ പരാതി നൽകി. ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്​പൂരിൽ എത്തിയ കേരള ടീം…

/

മലഞ്ചരക്ക്​ മോഷണം; ദമ്പതികൾ അറസ്റ്റിൽ

മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പിടിയിലായത്. മോഷണത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂർ, മൈത്ര, കുനിയിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവർ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ…

തൃശൂരിൽ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു

തൃശൂർ പാലപ്പിള്ളി ചൊക്കന റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു. ഇന്നലെയാണ് വനാതിര്‍ത്തിയോടു ചേര്‍ന്ന് റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചത്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്‍റെ റബര്‍ തോട്ടത്തിലാണ് കാട്ടാന പ്രസവിച്ചത്. രാവിലെ ടാപ്പിംഗിനെത്തിയ തോട്ടം തൊഴിലാളികളാണ് കാട്ടാന പ്രസവിച്ചതായി കണ്ടത്. മൂന്ന് വലിയ ആനകള്‍ കുട്ടിയാനക്ക്…

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നു, സ്കൂളുകൾ പ്രത്യേക ജാഗ്രത പുലർത്തണം -മുഖ്യമന്ത്രി

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞുങ്ങളെ ചില മാഫിയകൾ ലക്ഷ്യമിടുന്നു. മയക്കുമരുന്നിന് അടിപ്പെട്ടാൽ മനുഷ്യനല്ലാതാകും. അത്തരമൊരു സമൂഹത്തെ തന്നെ ഉണ്ടാക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കണം. അതിനാലാണ് പ്രത്യേക പ്രചാരണ പരിപാടികൾ നടത്തുന്നത്. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാൻ കഴിയണം. സ്കൂളുകൾ പ്രത്യേക ജാഗ്രത…