കെ.എം. ബഷീർ കൊലക്കേസ്​: വിചാരണക്ക്​ സ്​റ്റേ

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെപെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നരഹത്യ…

/

മുഖ്യമന്ത്രിയുമായുള്ള ചർച്ച വിജയം; വിഴിഞ്ഞം സമരം പിൻവലിച്ചു

വിഴിഞ്ഞം സമരം പിൻവലിച്ചതായി സമരസമിതി. മുഖ്യമന്ത്രി സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. 138 – ാം ദിവസമാണ്‌ സമരം ഒത്തുതീർപ്പായത്‌. പോർട്ട്‌ നിർമിക്കരുതെന്ന്‌ പറഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സമരസമിതി ചർച്ചയ്‌ക്ക്‌ ശേഷം പറഞ്ഞു. വാടകക്ക്​​ പുനരധിവാസം, കാലാവസ്ഥ മുന്നറിയിപ്പുള്ളപ്പോൾ മത്സ്യത്തൊഴിലാളികൾക്ക്‌ മിനിമം വേതനം…

/

കൃത്രിമ കാലുകൾ സൗജന്യമായി നൽകുന്നു

ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 318 ഇ യുടെ നേതൃത്വത്തിൽ സൗജന്യമായി കൃത്രിമ കാലുകൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജന്മനാ അംഗവിഹീനരായവർക്കും, അപകടം കാരണമോ, പ്രമേഹം മുതലായ രോഗങ്ങളാ കാലുകൾ നഷ്ടപ്പെട്ടവർക്കും കൃത്രിമക്കാലുകൾ നിർമ്മിച്ചു നൽകുന്ന നിന്നുള്ള ക്യാമ്പിൽ പങ്കെടുക്കാം. കോഴിക്കോട് രാജീവ് നഗറിലെ ലയൺസ്…

കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ

  തിരുവനന്തപുരം ഫോറസ്റ്റ് ഇൻറലിജൻസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിങ്​ സ്ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമന്‍റെ നിർദേശാനുസരണം കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പയ്യന്നൂർ ചെറുപുഴ റോഡിൽ പാടിയോട്ടുചാലിന് സമീപത്ത് നിന്നാണ് കസ്തൂരി പിടികൂടിയത്.…

/

കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്‌ തൃശൂരിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്‌ തൃശൂരിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഡിസംബർ 13 മുതൽ 16 വരെ നടക്കുന്ന സമ്മേളനത്തില്‍ എണ്ണൂറോളം പ്രതിനിധികളാണ് പങ്കെടുക്കുക. 16ന്‌ വൈകിട്ട്‌ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ഇത് രണ്ടാം തവണയാണ്…

/

യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്​

ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ഫോറസ്റ്റർ അനിൽ കുമാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ്. സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയതിനും കസ്റ്റഡിയിൽ മർദിച്ചതിനുമാണ് കേസ്. പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ…

/

വിഴിഞ്ഞം: സമവായശ്രമം ഊർജിതം ; ചർച്ച ഇന്ന്‌

വിഴിഞ്ഞം സമരസമിതി നടത്തുന്ന തുറമുഖവിരുദ്ധ സമരം ഒത്തുതീർക്കാനുള്ള സമവായ ശ്രമം സർക്കാർ ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി ചൊവ്വാഴ്‌ച വൈകിട്ട്‌ സമരസമിതി അംഗങ്ങളുമായി മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തും. 5.30ന്‌ സെക്രട്ടറിയറ്റിലാണ്‌ ചർച്ച. സമരസമിതി ഉന്നയിച്ച പുതിയ ചില ആവശ്യങ്ങളടക്കം മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിസഭാ…

ദേശീയപാത വികസനം കേരളത്തിന്‍റെ അവകാശം -മുഖ്യമന്ത്രി

ദേശീയപാത വികസനമെന്നത് സൗജന്യമല്ല, കേരളത്തിനു ലഭിക്കേണ്ട അവകാശമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എല്ലാ പദ്ധതികൾക്കും കേരളത്തിന്‍റെ വിഹിതം ഇങ്ങുപോരട്ടെ എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ല. ദേശീയപാത ഭൂമിയേറ്റെടുക്കലിനുള്ള തുക ഒരു സംസ്ഥാനവും ഏറ്റെടുക്കുന്നതായി കേട്ടിട്ടില്ല. സംസ്ഥാനത്തിന് ഇത് കഴിയില്ലെന്ന് അതോറിറ്റിയെയും…

/

നിർമാതാവ്‌ ജെയ്‌സൺ എളംകുളം മരിച്ച നിലയിൽ

സിനിമ നിർമാതാവ്‌ ജെയ്‌‌സൺ എളംകുളത്തെ (44) ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പളളി നഗറിലെ ഫ്ലാറ്റിൽ മുറിയിൽ തറയിൽ കമഴ്‌ന്ന്‌ കിടക്കുന്ന നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ശൃംഗാരവേലൻ (2013), ഓർമ്മയുണ്ടോ ഈ മുഖം (2014), ജമ്‌നാപ്യാരി (2015), ലവകുശ (2017) എന്നീ സിനിമകളുടെ നി‍ര്‍മ്മാതാവ്.…

/

കോഴിക്കോട് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു

കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻ.ഐ.ടിയില്‍ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്. ഓൺലൈൻ ട്രേഡിംഗ്…

/