ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ഡോ. ശശി തരൂര്‍ ഉദ്ഘാടകനായ കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിവാദങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹമില്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തിയില്ല. പരിപാടിക്കെതിരെ പരാതി ലഭിച്ചു. ഇത് അച്ചടക്ക സമിതി പരിശോധിക്കാനിരിക്കുകയാണെന്നും തിരുവഞ്ചൂര്‍…
അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെ കാട്ടാന കൊലപെടുത്തി. ലക്ഷ്മണന്‍ എന്നയാളാണ് മരിച്ചത്. 45 വയസായിരുന്നു. ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. പുലര്‍ച്ചെ 5 മണിയോടെയാണ് ലക്ഷ്മണന്…
പരീക്ഷാഫലം കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി (സി.സി.എസ്.എസ് – 2015 സിലബസ് ) സപ്ലിമെൻററി (മേഴ്‌സി ചാൻസ് ഉൾപ്പെടെ), മെയ് 2021 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന,…
കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്‍റെയും കിലയുടെയും നേതൃത്വത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിക്കുന്ന ‘അധികാരവികേന്ദ്രീകരണവും നവകേരള നിർമ്മിതിയും’ സംസ്ഥാന സെമിനാർ ശനിയാഴ്ച രാവിലെ 10ന് ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സെമിനാർ പഠനപ്രവർത്തനത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 250 ജനകീയ പഠന പ്രവർത്തകർ…
വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 80 ശതമാനം പണിയും കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാം എന്ന് ഉറപ്പ് നൽകി. സമരത്തിന്‍റെ പരാജയ ഭീതിയിൽ നിന്നാണ് അക്രമം ഉണ്ടായതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം പൊതുമേഖലയിൽ നടത്തണം എന്ന്…
യുവാവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേളകം, മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേളകം അടക്കാത്തോട്ടിലെ പി. സന്തോഷിന്‍റെ ദുരൂഹ മരണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ മാസം…
പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ന്യായീകരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പൊലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് അക്രമം ഉണ്ടായതെന്നാണ് സുധാകരൻ പറയുന്നത്. അടിച്ചാൽ തിരിച്ചടി കിട്ടും. വിമോചന സമരം ഓർമ്മിക്കണം. ഇനിയൊരു വിമോചന സമരം വേണമോയെന്ന് സി.പി.എം ചിന്തിക്കണം. ഇങ്ങനെ പോയാൽ പുതിയ…
കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുവെയാണ് കെ. റെയിൽ മുടങ്ങിയെന്ന പ്രചാരണം പരോക്ഷമായി പരാമർശിച്ചത്. നാടിന് ആവശ്യമുള്ള പദ്ധതികൾ ഏതെങ്കിലും കൂട്ടർ എതിർത്താൽ സർക്കാർ അത് നടപ്പിലാക്കാതിരിക്കില്ല. വരും…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിയുടെ നയങ്ങൾ സാമ്പത്തിക അസമത്വവും സാമൂഹിക വിദ്വേഷവും രാഷ്ട്രീയ സ്വേച്ഛാധിപത്യവും സൃഷ്ടിക്കുന്നുവെന്ന് ആരോപണം. ഇത്തരം നയങ്ങൾ ഭാവിയിൽ രാജ്യത്തെ തകർക്കുമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ…
ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്‍റെ തീവ്രവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് ചോദിക്കുന്നതിൽ കാര്യമില്ല. മുസ്ലിം സമം തീവ്രവാദം എന്ന ആശയം സംഘപരിവാറിന്‍റേതാണ്. ഈ ആശയപ്രചരണം ഏറ്റുപിടിക്കാനാണ് ഈ വിഷം തുപ്പിയതെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.…