ജാമ്യം നൽകരുതെന്ന് പൊലീസ്; രോഗിയാണെന്ന് ശ്രീജിത്ത് രവി കോടതിയിൽ

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തി എന്ന് കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ തൃശൂർ പോക്സോ കോടതിയിൽ ഹാജരാക്കി. ശ്രീജിത്ത് രവിയ്ക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാകുമെന്നും സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ…

//

‘പരാതി കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍’; ഇ പി ജയരാജനെതിരെ കേസെടുക്കില്ല

വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിയിട്ടതില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കേസെടുക്കില്ല. ഇക്കാര്യം മുഖ്യമന്ത്രി രേഖാമൂലം നിയമസഭയില്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതി നല്‍കിയിട്ടില്ല. മര്‍ദിച്ചെന്ന പരാതി യൂത്ത് കോണ്‍ഗ്രസുകാരുടെ കുറ്റകൃത്യം ലഘൂകരിക്കാനാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടയുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍…

//

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ച നിലയിൽ

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ് നാട് സ്വദേശി ഗോപി (31) ആണ് മരിച്ചത്. മോഷണക്കേസിൽ ആറ് മാസം ശിക്ഷിക്കപ്പെട്ടയാളാണ് ഗോപി. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.…

/

‘കേരളത്തിലെ ആദ്യ വൃക്കദാതാവ്’; മയ്യിൽ ഒറപ്പടിയിലെ പുതിയപുരയിൽ നാരായണി വിടവാങ്ങി

കണ്ണൂർ: കേരളത്തിലെ ആദ്യ വൃക്കദാതാവ് മയ്യിൽ കയരളം ഒറപ്പടിയിലെ പുതിയപുരയിൽ നാരായണി വിടവാങ്ങി. നൂറാമത്തെ വയസ്സിലാണ് അന്ത്യം. നാല് പതിറ്റാണ്ട് മുമ്പ് അവയവദാനത്തെ കുറിച്ച് കേരളത്തിന് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് നാരയണി വൃക്ക ദാനം നൽകിയത്. ഇരുവൃക്കകളും തകരാറിലായ സഹോദരൻ പി.പി. കുഞ്ഞിക്കണ്ണനാണ് നാരയണി…

///

അടിമാലിയിൽ ഭരണം യുഡിഎഫിന്; 22കാരി പഞ്ചായത്ത് പ്രസിഡന്റ്

അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. സിപിഐയില്‍ നിന്ന് രാജിവച്ചെത്തിയ പഞ്ചായത്തംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണയോടെയാണ് ഒരു വര്‍ഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫ് ഭരണ നേതൃത്വത്തെ അവിശ്വാസത്തിലൂടെ യുഡിഎഫ് പുറത്താക്കിയതും ഇവരുടെ പിന്തുണയോടെയാണ്. സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ സനിത സജിയാണ് പുതിയ പഞ്ചായത്ത്…

//

മംഗലാപുരം പഞ്ചികല്ലുവിൽ ഉരുൾപൊട്ടി; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം;കണ്ണൂർ സ്വദേശിക്ക് പരിക്ക്

മം​ഗലാപുരം: മംഗലാപുരം പഞ്ചികല്ലിൽ ഉരുൾപൊട്ടി. മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ ജോണിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിങ് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കനത്ത…

//

‘ഭരണഘടനയെ അവഹേളിച്ചു’ ; സജി ചെറിയാനെതിരെ കേസ്

ഭരണഘടനയെ അവഹേളിച്ച് സംസാരിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. കീഴ്‌വായ്പ്പൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാം. സംഭവത്തില്‍ മന്ത്രി സ്ഥാനം…

//

പരിയാരത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ; സഹോദരനും മരിച്ചു

പരിയാരം അലക്യംപാലത്ത് ദേശീയ പാതയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി .പാച്ചേനി സ്വദേശി എ ലോപേഷ് (34) ആണ് മരിച്ചത് .സഹോദരി സ്നേഹ അപകടം നടന്നയുടൻ മരിച്ചിരുന്നു .ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.…

/

സപ്ലെെകോയിലെ പായ്ക്കിങ് ചുമതല റെയ്ഡ്കോയ്ക്ക്; താത്കാലിക തൊഴിലാളികൾ പ്രതിസന്ധിയിൽ

കണ്ണൂര്‍: സപ്ലെെകോയിൽ ചിലയിനങ്ങളുടെ പായ്ക്കിങ് ചുമതല റെയ്ഡ്കോയ്ക്ക് കൈമാറി. കാലങ്ങളായി സപ്ലെെകോ തൊഴിലാളികൾ പാക്ക് ചെയ്തിരുന്ന ചില ഉൽപ്പന്നങ്ങളുടെ പായ്ക്കിങ് ആണ് റെയ്ഡ്കോയ്ക്ക് കെെമാറിയത്. സർക്കാർ തീരുമാനം നിലവിലെ തൊഴിലാളികൾക്കാണ് തിരിച്ചടിയായിരിക്കുന്നത്. ഇതുവരെ സപ്ലൈകോ തൊഴിലാളികള്‍ പായ്ക്ക് ചെയ്തിരുന്ന കടുക്, ഉലുവ, ജീരകം, പെരുഞ്ചീരകം…

///

പരിയാരത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരി മരിച്ചു

പരിയാരം : ദേശീയപാതയിൽ അലക്യം പാലത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. പാച്ചേനി സ്വദേശിനി സ്നേഹ (28) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം.അപകടത്തിൽ ബൈക്കോടിച്ച സഹോദരന് ഗുരുതര പരിക്കേറ്റു .ഗുരുതരമായി പരിക്കേറ്റ ലോപേഷിനെ പരിയാരം മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

//