എൽ ഡി എഫ് ബഹുജനറാലി ജൂണ്‍ 28 ന് കണ്ണൂരിൽ

എല്‍.ഡി.എഫിന്‍റെ നേതൃത്വത്തില്‍ ജൂണ്‍ 28 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ ബഹുജനറാലി സംഘടിപ്പിക്കുന്നു .വികസനം അട്ടിമറിക്കാനുള്ള യു.ഡി.എഫ്, ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്‍റെ വികസന വിരുദ്ധ നീക്കങ്ങള്‍ തുറന്നുകാട്ടാനായാണ് റാലി സംഘടിപ്പിക്കുന്നതെന്ന് എൽ ഡി എഫ് ജില്ലാ കമ്മറ്റി അറിയിച്ചു. മുന്‍…

//

നെടുമങ്ങാട് ആത്മഹത്യ: ‘ഭാര്യയും സുഹൃത്തും തമ്മിലുള്ള ബന്ധം പ്രകാശ് അന്വേഷിച്ചിരുന്നു’; നിർണായക പ്രതികരണം

ഭാര്യക്കും സുഹൃത്തിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടശേഷം ഭർത്താവും മകനും കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറ്റി ജീവനൊടുക്കിയ സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്ന മിക്കവരും വിദേശത്തായതിനാൽ ഇവരുടെ മൊഴിയെടുപ്പ് പൊലീസിന് മുന്നിൽ കടമ്പയാണ്. ഭാര്യയും…

/

കോഴിക്കോട് ബാലുശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂര മർദ്ദനം

കോഴിക്കോട്; ബാലുശേരിയിൽ മുപ്പതോളം പേരടങ്ങുന്ന സംഘത്തിന്‍റെ  ആക്രമണത്തില്‍ സിപിഎം പ്രവർത്തകൻ ജിഷ്ണുവിന് ക്രൂര മർദ്ദനമേറ്റു.ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു ആക്രമണം.SDPI യുടെ ഫ്ലക്സ് ബോർഡ്  കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം.ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു.മർദ്ദിച്ച ശേഷം ജിഷ്ണുവിന്റെ  കൈയിൽ സംഘം വാൾ പിടിപ്പിച്ചു.പാർട്ടി നേതാക്കളുടെ…

/

‘കെ എൻ എ ഖാദർ പങ്കെടുത്തത് ആർഎസ്എസ് പരിപാടിയിൽ അല്ല’; സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് എം ടി രമേശ്

മുസ്ലീം ലീഗ് നേതാവ് കെഎൻഎ ഖാദർ പങ്കെടുത്തത് ആർഎസ്എസ് പരിപാടിയിൽ അല്ലെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിൽ ആണ് കെഎൻഎ ഖാദർ പങ്കെടുത്തത്. ഒരു പരിപാടിയിൽ പങ്കെടുക്കുക എന്നാൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്നല്ലെന്നും…

//

ഓൾ കേരളാ കേറ്ററേൾസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം

ഓൾ കേരളാ കേറ്ററേൾസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജൂലായ് 13.7.2022 ന് സാധു കല്യാണ മണ്ഡപത്തിൽ ചേരും .പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, കുടുബ സംഗമം, രുചി വൈവിധ്യങ്ങൾ, കലാ വിരുന്ന് വിവിധ സ്റ്റാളുകൾ എന്നിവ പരിപാടിക്ക് മാറ്റേകും . പ്രതിനിധി സമ്മേളനം ഉദ്ഘാടനം…

/

‘സ്‌കാര്‍ഫിന്റെ പിന്‍ അബദ്ധത്തിൽ വിഴുങ്ങി’; സങ്കീര്‍ണ്ണമായ ചികിത്സയിലൂടെ 12 വയസ്സുകാരന്റെ ജീവൻ രക്ഷിച്ച് കണ്ണൂര്‍ ആസ്റ്റർ മിംസ്

കണ്ണൂര്‍: സ്‌കാര്‍ഫിന്റെ പിന്‍ അബദ്ധത്തിൽ വിഴുങ്ങുകയും ശ്വാസകോശത്തിലെത്തുകയും ചെയ്ത കുഞ്ഞിന്റെ ജീവന്‍ സങ്കീര്‍ണ്ണമായ ബ്രോങ്കോസ്‌കോപ്പിയിലൂടെ രക്ഷിച്ചെടുത്തു. കണ്ണൂര്‍ സ്വദേശിയായ 12 വയസ്സുകാരനാണ് അബദ്ധത്തില്‍ സ്‌കാര്‍ഫിന്റെ പിന്‍ വിഴുങ്ങിയത്. വയറിലേക്ക് പോകുന്നതിന് പകരം മൂര്‍ച്ചയേറിയ പിന്‍ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് എത്തിച്ചേര്‍ന്നത്.ശ്വാസകോശത്തില്‍ മുറിവോ തടസ്സമോ സൃഷ്ടിക്കപ്പെടാനും അത്…

//

ഓഫീസ് ജീവനക്കാരിയെ മർദിച്ചെന്ന് പരാതി;കെപിസിസി സെക്രട്ടറി ബി ആർ എം ഷെഫീറിനെതിരെ കേസ്

കെ പി സി സി സെക്രട്ടറി ബി ആർ എം ഷെഫീറിനെതിരെ പൊലീസ് കേസ്. ഷെഫീറിൻറെ അഭിഭാഷക ഓഫീസിലെ ക്ലർക്കായിരുന്ന സ്ത്രീ നൽകിയ പരാതിയിലാണ് കേസ്. ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. ഷെഫീർ നൽകിയ പരാതിയിൽ  വനിത ക്ലർക്കിനെതിരെയും നെടുമങ്ങാട് പൊലീസ് കേസെടുത്തു.…

//

അഭയ കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു; സിസ്റ്റർ സെഫിക്കും ഫാദർ തോമസ് കോട്ടൂരിനും ജാമ്യം

അഭയ കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകൾ.…

/

ഗൗരി ലക്ഷ്മിയുടെ ചികിത്സ ഇന്ന് ആരംഭിക്കും; ഇനി വേണ്ടത് രണ്ടേമുക്കാൽ കോടി രൂപ

സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച പാലക്കാട് ഷൊർണൂർ സ്വദേശി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബം കോഴിക്കോടെത്തി.  കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള മരുന്ന് യുഎസ് കമ്പനിയിൽ നിന്ന് ഇന്നലെ രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി. ഇന്ന് കുട്ടിയെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കും. 9.25 കോടി…

/

ഹയർസെക്കണ്ടറി സേ പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു; അപേക്ഷ തീയതി, ഫീസ് എന്നിവ അറിയാം

ഹയർ സെക്കൻഡറി/ടെക്‌നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ   വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും. ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യു.എ.ഇ യിലെ കേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ…

//