ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തേക്ക് ട്രോളിംഗിന് നിരോധനം. നാലായിരത്തി അഞ്ഞൂറിലധികം വരുന്ന ട്രോളിംഗ് ബോട്ടുകൾ ഇന്ന് അർധരാത്രി മുതൽ കടലിൽ പോകില്ല. അതേസമയം പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുമ്പെ തീരം വിട്ടു പോകണമെന്നും…
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു വധക്കേസിലെ പത്താം സാക്ഷി കൂറുമാറി. പത്താം സാക്ഷി ഉണ്ണികൃഷ്ണനാണ് കൂറുമാറിയത്.പൊലീസിന് കൊടുത്ത മൊഴി ഇയാൾ കോടതിയിൽ മാറ്റിപ്പറഞ്ഞു. മൊഴി മാറ്റി പറയാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഉണ്ണികൃഷ്ണൻ കോടതിയിൽ വിശദീകരണം നൽകി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നുണ്ടെന്ന്…
തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്.ഒരാഴ്ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മരുന്ന് നൽകി ആശുപത്രി അധികൃതർ വീട്ടിലേക്ക് തിരികെ അയച്ചു. പിറ്റേ ദിവസം…
ചന്ദ്രിക ആഴ്ചപ്പതിപ്പ് പൂര്‍ണമായും നിര്‍ത്തുന്നു. കൊവിഡ് കാലത്ത് അച്ചടി നിര്‍ത്തിയ പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ കൂടിയാണ് മുസ്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി മാനേജ്‌മെന്റ് നിര്‍ത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും ചെലവു ചുരുക്കല്‍ പദ്ധതികളുടെയും ഭാഗമായാണ് ചന്ദ്രിക ആഴ്ചപ്പതിപ്പും, മഹിളാ ചന്ദ്രികയും നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു.വര്‍ഷങ്ങളായി…
പ്രമുഖ പക്ഷി നിരീക്ഷകന്‍ എല്‍ദോസ് കവുങ്ങുംപിള്ളി വിടവാങ്ങി. വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പക്ഷി നിരീക്ഷകര്‍ക്കും പ്രകൃതി സഞ്ചാരികള്‍ക്കും വഴികാട്ടിയ എല്‍ദോസിന്റെ വിയോഗം ഞെട്ടലോടെയാണ് പരിസ്ഥിതി പ്രേമികളും സുഹൃത്തുക്കളും കേട്ടത്.1999 മുതല്‍ ദക്ഷിണേന്ത്യന്‍ ബേര്‍ഡ് ടൂര്‍ സംഘടിപ്പിച്ചിരുന്ന എല്‍ദോസിന്റെ പകരം വെയ്ക്കാനില്ലാത്ത അനുഭവപരിചയം ലോകത്തിന്റെ വിവിധ…
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഫ്ഐആർ. പി സി ജോര്‍ജും, സ്വപ്‌ന സുരേഷും ആസൂത്രിത കലാപം സൃഷ്ടിക്കാനായി മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പി സി ജോര്‍ജ് സ്വപ്‌നയുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ ടി…
കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മോഷണം. കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെയാണ് കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. പമ്പില്‍ നിന്ന് 50,000 രൂപ മോഷ്ടാവ് കവര്‍ന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 12 മണി വരെയാണ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനുശേഷം പമ്പിലെ ജീവനക്കാരനായ റഫീക്ക്…
കേരള പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഓക്ക് പാരഡൈസ് എന്ന ഹാക്കർമാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്. എൻഎഫ്ടി, ക്രിപ്റ്റോ പോലുള്ള ന്യൂജെൻ നിക്ഷേപ മാർഗങ്ങൾക്ക് ജനപിന്തുണ നേടിയെടുക്കാൻ…
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് മുതല്‍ കുടിവെള്ള പരിശോധന നടത്തും. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന നടത്താന്‍ തീരുമാനമായത്.വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകള്‍ക്ക് പുറമെയാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്‌കൂളുകളിലേയ്ക്ക് എത്തുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലുമെത്തി വെള്ളത്തിന്റെ…
പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു.ഇതിനിടെ 2019ൽ വനങ്ങളുടെ ചുറ്റളവിൽ പൂജ്യം മുതൽ ഒരു കിലോ മീറ്റർ വരെ സംരക്ഷിത മേഖലയാക്കാമെന്ന…