നീന്തൽ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

എടക്കാട് | നീന്തൽ കുളത്തിൽ മുങ്ങി ഗുരുതര അവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ സിറാജിന്റെയും ഷെമീമയുടെയും മകൻ മുഹമ്മദ് (11) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച…

//

മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച 69കാരന് 60 വർഷം തടവ് ശിക്ഷ

കൊച്ചി > മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 69കാരനെ 60 വർഷം കഠിന തടവിന് ശിക്ഷിച്ചു. ചിറ്റാറ്റുകര സ്വദേശി ഷാജി ഭാസ്ക്കരനെയാണ് പറവൂർ കോടതി ശിക്ഷിച്ചത്. 1,50,000 രൂപ  പിഴയും  നൽകണം.…

/

പവിത്രൻ നീലേശ്വരത്തിന് ചികിത്സാ സഹായവുമായി അഥീന നാടക നാട്ടറിവ് വീട്

കണ്ണൂർ: ഇരു വൃക്കകളും പ്രവർത്തനരഹിതമായി ദുരിതജീവിതം നയിക്കുന്ന നാടക കലാകാരനും പ്രമുഖ പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ നീലേശ്വരം കരിന്തളത്തെ പവിത്രന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി മയ്യിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഥീന നാടക നാട്ടറിവ് വീടിന്റെ നാട്ടുമൊഴി നാടൻ പാട്ടു മേളയുടെ ഒരു അവതരണം നടത്തി…

/

ഒറ്റ ദിവസം 3340 പരിശോധനകൾ: റെക്കോർഡിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം > സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ വൈകുന്നേരം 3 മണി മുതൽ ആരംഭിച്ച പരിശോധനകൾ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യൽ സ്‌ക്വാഡുകൾ 1500…

/

ഐഎന്‍എസ് വിക്രാന്തില്‍ 19 കാരന്‍ മരിച്ച നിലയില്‍

കൊച്ചി> ഐഎന്‍എസ് വിക്രാന്തില്‍ 19 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയാണ് കണ്ടത്. വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ ഇയാളെ കണ്ടതെന്ന് നേവി അധികൃതര്‍ അറിയിച്ചു. സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. ‘ പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് വിലയിരുത്തല്‍. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്’-…

/

അതിരപ്പിള്ളിയിൽ ആദിവാസി യുവതി കൊല്ലപ്പെട്ട നിലയിൽ

തൃശൂർ> അതിരപ്പിള്ളിയിൽ ആദിവാസി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവാണ്  കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു.  പെരിങ്ങൽകുത്ത് ഡാമിന് സമീപം കെഎസ്ഇബി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആനപ്പാന്തം സ്വദേശി ഗീത(22)യാണ് കൊല്ലപ്പെട്ടത്. ഗീതയുടെ  ഭർത്താവ് ആനപന്തം സാദേശി സുരേഷിനായി തിരച്ചിൽ ആരംഭിച്ചു. ഇയാൾ കാടുകയറിയതായി സംശയിക്കുന്നു. പെരിങ്ങൽ കുത്ത്…

/

75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടി; സീരിയൽ നടിയും സുഹൃത്തും അറസ്‌റ്റിൽ

കൊല്ലം > കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ പിടിയില്‍. മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് പിടിയിലായത്. മുന്‍ സൈനികനായ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപയാണ്…

/

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ഇരിക്കൂർ | കുയിലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത്ത് ബർമ്മൻ (30) ആണ് മരിച്ചത്. ഇരിട്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം തുടർ നടപടികൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.…

//

കണ്ണൂരിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ മുതല്‍ ഒരു ജില്ലയിലും മഴ…

/

കടലിൽ എൻജിൻ നിലച്ച വള്ളത്തിലെ 42 തൊഴിലാളികളെ രക്ഷിച്ചു

കൊടുങ്ങല്ലൂർ> എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 42 തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ ബോട്ടിലെത്തിയ സംഘം രക്ഷപ്പെടുത്തി. അഴീക്കോടുനിന്ന് ബുധൻ പുലർച്ചെ മത്സ്യബന്ധനത്തിനുപോയ അറഫ എന്ന വള്ളമാണ് ‍പ്രൊപ്പല്ലറിൽ വല ചുറ്റി എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയത്. രാവിലെ വള്ളം കടലിൽ കുടുങ്ങി…

/