ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
തിരുവനന്തപുരം> വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. കപ്പലെത്തുക ചൈനയിൽ നിന്നാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെ മാസാന്ത്യ പ്രവർത്തനാവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.…
കണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സാഗര ബസ് ഓടിക്കുകയാണ് മേപ്പയ്യൂര്‍ സ്വദേശിയായ അനുഗ്രഹ. ലോജിസ്റ്റിക്കില്‍ മാസ്റ്റര്‍ ബിരുദധാരിയാണ്. മേപ്പയ്യൂരിലെ മുരളീധരന്റെയും ചന്ദ്രികയുടെയും മകളാണ് സി എം അനുഗ്രഹ (24). അച്ഛന്‍ മുരളീധരന്റെ കൈ പിടിച്ചാണ് ഡ്രൈവിങ്ങിനെ ബെസ്റ്റ് ഫ്രണ്ടാക്കിയത്. കുടുംബത്തില്‍…
തിരുവനന്തപുരം> ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് നഴ്‌സിംഗ് പഠനത്തിന് സംവരണം അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിൽ ഒരു സീറ്റും ജനറൽ നഴ്‌സിംഗ് കോഴ്‌സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി നഴ്‌സിംഗ് മേഖലയിൽ സംവരണം ഏർപ്പെടുത്തുന്നത്. ട്രാൻസ്‌ജെൻഡർ…
കണ്ണൂർ : കാർഗിൽ യുദ്ധ വിജയത്തിൻ്റെ 24 ആം വാർഷികം ആഘോഷിച്ച് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സ്. പറശ്ശിനിക്കടവ് തവളപ്പാറയുള്ള കൂട്ടായ്മയുടെ ഓഫീസ് സമുച്ഛയത്തിൽ നടന്ന ആഘോഷ പരിപാടി Lt Col സുരേന്ദ്രൻ MK (Retd) ഉദ്ഘാടനം ചെയ്തു. യുദ്ധത്തിൽ രാജ്യത്തിന്…
കണ്ണൂർ | റെയിൽവേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരൻ (52) ആണ് മരിച്ചത്. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരിൽ എത്തിയതായിരുന്നു.…
തിരുവനന്തപുരം > വടക്കൻ കേരളത്തിൽ നാശംവിതച്ച് അതിശക്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ കൂടുതൽ ദുരിതം വിതച്ചത്. മൂന്നു വീട് പൂർണമായും 67 വീട് ഭാഗികമായും നശിച്ചു. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 87 കുടുംബങ്ങളിലെ 302 പേരെ മാറ്റിപ്പാർപ്പിച്ചു.…
പിലാത്തറ | കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അടുത്തില പാറപ്പുറത്തെ സതീശൻ – റീജ ദമ്പതികളുടെ മകൻ പി വി അശ്വിൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ അടുത്തില എ എൽ പി സ്കൂളിന് സമീപമായിരുന്നു…
തിരുവനന്തപുരം> ലോകകപ്പ് ക്രിക്കറ്റിന്റെ സന്നാഹ മത്സരങ്ങൾക്ക് വേദിയാകുന്നതിനൊപ്പം മറ്റൊരു പ്രധാന ടൂർണമെന്റുകൂടി കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലേക്കെത്തുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി– 20 മത്സരത്തിനാണ് ഗ്രീൻഫീൽഡ് വേദിയാകുന്നത്. ലോകകപ്പ് അവസാനിച്ച്, തൊട്ടടുത്ത ആഴ്‌ചതന്നെ ഓസ്‌ട്രേലിയ ഇന്ത്യയിൽ പര്യടനത്തിനെത്തുന്നുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് ട്വന്റി–20…
ആറന്മുള> ഇടയാറന്മുള എരുമക്കാട് സർക്കാർ എൽപി സ്‌കൂളിൽ വിദ്യാർഥിനിയെ ചൂരൽ കൊണ്ട് അടിച്ച അധ്യാപകനെ ആറന്മുള പൊലീസ് അറസ്‌റ്റ് ചെയ്‌തു. മെഴുവേലി സ്വദേശിയായ ബിനോജ് കുമാർ (45) ആണ് അറസ്‌റ്റിലായത്. അധ്യാപകനെ കോടതിയിൽ ഹാജരാക്കി. ബുധനാഴ്‌ച കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തിൽ ബിനോജ് കുമാറിന് താൽക്കാലികജാമ്യം…
കണ്ണൂർ | ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 26 ബുധനാഴ്ച അവധി വേണ്ടെന്ന് വൈകുന്നേരം നടന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തേത് പോലുള്ള അതി ശക്തമായ മഴക്ക് സാധ്യത ഇല്ലെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം.…