രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടുന്നതിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. കെ. സുധാകരനെതിരേ ഇല്ലാത്ത പ്രചാരണങ്ങള്‍ നടത്തി എതിരാളികളെ കൊണ്ട് വ്യാജപരാതികളുണ്ടാക്കി അതിന്റെ മറപറ്റി…
ഫ്‌ളോറിഡ:> യുഎസ് ജനതയില്‍ ആശങ്ക പടര്‍ത്തി മലേറിയ. 20 വര്‍ഷത്തിന് ശേഷമാണ് യുഎസില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെക്‌സാസിലും ഫ്‌ളോറിഡിലുമുള്ളവര്‍ക്കാണ് രോഗമുണ്ടായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് മലേറിയ കേസുകളും യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാല് കേസുകള്‍ ഫ്‌ളോറിഡയിലും…
ന്യഡൽഹി> ഇന്ത്യ 1983 ല്‍ ആദ്യമായി വേള്‍ഡ് കപ്പ് നേടിയതിന്‍റെ നാല്‍പതാം വാര്‍ഷികത്തില്‍ രാജ്യം മറ്റൊരു വേള്‍ഡ് കപ്പിന് വേദിയാവുകയാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടപിടിച്ചു. സന്നാഹമത്സരമാണ് കാര്യവട്ടത്ത് അരങ്ങേറുന്നത്. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ഉദ്ഘാടന…
തിരുവനന്തപുരം | രാജ്യത്ത് തക്കാളി വില കുതിച്ച് ഉയരുന്നു. സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതൽ 60 രൂപ വരെ വർധിച്ചു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയിൽ നിന്നും 107 – 110ലേക്ക് ഉയർന്നു.…
ന്യൂഡൽഹി > അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കു നേരെ സൈബർ ആക്രമണം. അമേരിക്കൻ സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനൊപ്പം നരേന്ദ്ര മോദി പത്ര സമ്മേളനം നടത്തിയിരുന്നു. ഇതിനിടെയാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ സബ്രിന സിദ്ദിഖീ മോദിയോട് ചോദ്യം…
കൊല്ലം> ചാത്തന്നൂർ കാരങ്കോട് വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വ്യവസായ മന്ത്രി പി രാജീവ്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് അപകട സ്ഥലത്ത് ഇറങ്ങി മന്ത്രി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്. മിനി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട്…
കഴക്കൂട്ടം സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സുഹൃത്ത് റിമാൻഡിൽ. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണാ (25) ണ് റിമാൻഡിലായത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, മർദനം, ഐ ടി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വൈദ്യപരിശോധന നടത്തി ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേട്ട്…
അജ്മാൻ> യുഎഇയിലെ അജ്മാനിൽ 30 നില ഫ്ളാറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം . മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. രാത്രി പന്ത്രണ്ടോടെ അജ്മാൻ വൺ ടവേഴ്‌സിലാണ് തീപിടിച്ചത്. ഒരു മണിക്കുറിനുള്ളിൽ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു…
തിരുവനന്തപുരം > പാറശാലയിൽ റെയിൽവേ ട്രാക്കിൽ സ്‌കൂൾ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ആലമ്പാറ സ്വദേശിനി എബിലി ജോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് എബിലി ജോയി. സ്‌കൂൾ യൂണിഫോമിലാണ് മൃതദേഹം കണ്ടെത്തിയത്.…
തിരുവനന്തപുരം > ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളത്തിൽ വ്യാഴാഴ്ചയാണ് ബലി പെരുന്നാള്‍.…