രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റ്മാരുടെ മിനിമം വേതനം 30,000 രൂപയാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ( കെ.പി.പി.എ) തലേശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ക്രമാതീതമായ മരുന്നു വിലവർധനവ് തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തലശ്ശേരി മുനിസിപ്പൽ കൗൺസിലർ കെ. ഭാർഗവൻ സമ്മേളനം…
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ രൂക്ഷ വിമർശനം. ആർ.എസ്.എസിനോട് മൃദുസമീപനം സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആർ.എസ്.എസിന് സംരക്ഷണം കൊടുക്കുന്നു താങ്ങി നിർത്തുന്നുവെന്ന രീതിയിൽ സംസാരിച്ചാലും നാക്ക് പിഴയായി കണക്കാക്കി…
പെരിയ കേസ് അട്ടിമറിക്കാൻ സി.കെ. ശ്രീധരൻ ഗൂഢാലോചന നടത്തിയെന്ന് ശരത് ലാലിന്‍റെ പിതാവ്. കേസിന്‍റെ രേഖകൾ നേരത്തെ വാങ്ങിയിരുന്നു. സി.പി.എമ്മുമായി മുൻകൂട്ടി ധാരണയുണ്ടാക്കി. വീട്ടിലെ ഒരംഗത്തെപ്പോലെ കൂടെ നിന്ന് ചതിച്ചെന്ന് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ പറഞ്ഞു. ഗൂഢാലോചന കണ്ടെത്താൻ കോടതിയെ സമീപിക്കുമെന്ന് ശരത്…
കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് പൂർത്തീകരിച്ച പ്രധാന പ്രവേശനകവാടത്തിന്‍റെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പരീക്ഷാ കൺട്രോളർ ജയരാജൻ ബി.സി, സെനറ്റംഗം സാജു പി.ജെ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ടി.പി. അഷ്‌റഫ്, പ്രമോദ് വെള്ളച്ചാൽ, എൻ. സുകന്യ,…
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ നിലപാടുകൾ വർഗീയതയോട് സമരസപ്പെടുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഖിലേന്ത്യാ കിസാൻ സഭ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരൻ ശാഖയ്ക്ക് സംരക്ഷണം കൊടുക്കാൻ തയാറായി എന്ന് പറയുന്നു. ബി.ജെ.പിയിൽ ചേർന്നാലെന്ത് എന്ന് ചോദിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട്…
കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്‍റായി അശോക് ധാവ്‌ളെയെയും ജനറല്‍ സെക്രട്ടറിയായി വിജു കൃഷ്ണനെയും തെരഞ്ഞെടുത്തു. തൃശൂരിൽ ചേര്‍ന്ന കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി. കേരളത്തിൽനിന്ന് സെൻട്രൽ കൗൺസിലിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു. ഇപി. ജയരാജൻ, എം. വിജയകുമാർ, കെ.എൻ.…
കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണാവശ്യം തള്ളിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. കോടതിവിധി അംഗീകരിച്ച് കോൺഗ്രസും ബി.ജെ.പിയും സമരം നിർത്തണമെന്നും മേയർ ആവശ്യപ്പെട്ടു. സമരം അനാവശ്യമായതു കൊണ്ടാണ് പ്രതിപക്ഷാവശ്യം കോടതി തള്ളിയത്. അവർ തെറ്റ് തിരുത്താൻ തയാറാകണമെന്നും മേയർ…
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ പേരിലേതെന്നു പറയുന്ന വ്യാജ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജി.എസ്. സുനിൽ കുമാർ നൽകിയ ഹർജിയാണ് തള്ളിയത്. മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ വ്യാജക്കത്ത് സമൂഹമാധ്യമങ്ങളിലും യു.ഡി.എഫ് അനുകൂല മാധ്യമങ്ങളിലും…
കൊല്ലത്ത് കാർ കത്തി പ്രാദേശിക മാധ്യമപ്രവർത്തകൻ മരിച്ചു. ചാത്തന്നൂർ തിരുമുക്ക് – പരവൂർ റോഡിൽ ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. കേരളകൗമുദി പത്രത്തിന്‍റെ ചാത്തന്നൂർ ലേഖകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ വേളമാനൂർ ഉമ മന്ദിരത്തിൽ സുധി വേളമാനൂരാണ് (45) മരിച്ചത്. സുധി ഇപ്പോൾ താമസിച്ചുകൊണ്ടിരുന്ന…
ഭാരത് ജോഡോ യാത്ര നൂറാം ദിനം, സംസ്ഥാന പാദയാത്രികരുടെ സംഗമം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ സംഘടിപ്പിച്ചു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം കേരളത്തിലെ 480 കിലോമീറ്റർ ദൂരം പാറശാല മുതൽ വഴിക്കടവ് വരെ മുഴുവൻ സമയം നടന്ന സംസ്ഥാന പദയാത്രികരുടെ…