ദേശീയപാത വികസനം കേരളത്തിന്‍റെ അവകാശം -മുഖ്യമന്ത്രി

ദേശീയപാത വികസനമെന്നത് സൗജന്യമല്ല, കേരളത്തിനു ലഭിക്കേണ്ട അവകാശമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എല്ലാ പദ്ധതികൾക്കും കേരളത്തിന്‍റെ വിഹിതം ഇങ്ങുപോരട്ടെ എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ല. ദേശീയപാത ഭൂമിയേറ്റെടുക്കലിനുള്ള തുക ഒരു സംസ്ഥാനവും ഏറ്റെടുക്കുന്നതായി കേട്ടിട്ടില്ല. സംസ്ഥാനത്തിന് ഇത് കഴിയില്ലെന്ന് അതോറിറ്റിയെയും…

/

ടെക്‌സ്​റ്റൈൽ ഉടമയുടെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞനിലയിൽ

വയനാട് കണിയാരത്ത് ടെക്‌സ്​റ്റൈൽ ഉടമയെ കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. കേളകം മഹാറാണി ടെക്‌സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു (മത്തച്ചൻ) ആണ് മരിച്ചത്. കണിയാരം ജി.കെ.എം എച്ച്.എസിന് സമീപമുള്ള റബര്‍ തോട്ടത്തിനടുത്താണ്​ കത്തിനശിച്ച കാറും മൃതദേഹവും കണ്ടെത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.…

/

ഭരണ-പ്രതിപക്ഷ ബഹളം, സഭ നേരത്തെ പിരിഞ്ഞു

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ നേതാവിന്‍റെ വാക്ക്ഔട്ട് പ്രസം​ഗത്തിനിടെ പി.രാജീവ് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ ബഹളം. അടുത്ത അജണ്ടയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം സഭ മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ വന്നതോടെ നടപടികൾ പൂർത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു.…

/

കണ്ണൂർ വിമാനത്താവളം; ആദ്യയാത്രക്കാരുടെ കൂട്ടായ്മ ഡൽഹിയിലേക്കു പറക്കും

വിദേശ വിമാനങ്ങൾക്ക് അനുമതി, കൂടുതൽ ആഭ്യന്തര സർവീസുകൾ, വിദേശത്തെ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ തുടങ്ങിയ ആവശ്യങ്ങളുമായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യയാത്രക്കാരുടെ കൂട്ടായ്മ ഡൽഹിയിലേക്കു പറക്കും. വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂർ വിമാനത്താവള വികസനത്തിന്…

/

കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്‌ തൃശൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. ഡിസംബർ 13 മുതൽ 16 വരെ നടക്കുന്ന സമ്മേളനത്തിൽ എണ്ണൂറോളം പ്രതിനിധികളാണ് പങ്കെടുക്കുക. 16ന്‌ വൈകിട്ട്‌ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. യോജിക്കാവുന്ന മുഴുവൻ കർഷക സംഘടനകളേയും തൊഴിലാളി…

/

അധികാര വികേന്ദ്രീകരണം സംസ്ഥാനത്ത് വിപ്ലവം സൃഷ്ടിച്ചു -ഡോ. തോമസ് ഐസക്

പരിമിതികളൊരുപാടുണ്ടായിരുന്നുവെങ്കിലും അധികാര വികേന്ദ്രീകരണം സംസ്ഥാനത്ത് വലിയ മാറ്റങ്ങളാണുണ്ടാക്കിയതെന്ന് മുൻ ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെയും കിലയുടെയും നേതൃത്വത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ആദ്യമായി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ…

/

ഫര്‍സീന്‍റെ പോരാട്ടജീവിതത്തില്‍ പുതിയ അധ്യായമായി നഫീസതുല്‍ മിസ്രി

മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് ഇന്ന് വിവാഹിതനാകുന്നു. പയ്യന്നൂര്‍ കോളേജിലെ കെ.എസ്.യു നേതാവ് കൂടിയായ നഫീസതുല്‍ മിസ്രിയാണ് വധു. ഇന്‍ഡിഗോ വിമാനത്തത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്‍റെയും കണ്ണിലെ കരടായ യൂത്ത് കോണ്‍ഗ്രസ്…

/

വിഴിഞ്ഞത്ത്‌ കേന്ദ്രസേന: തീരുമാനിക്കേണ്ടത്‌ കോടതിയെന്ന് മന്ത്രി ആന്‍റണി രാജു

വിഴിഞ്ഞത്ത്‌ കേന്ദ്രസേനയെ ആവശ്യപ്പെട്ടത്‌ അദാനിയാണെന്നും തീരുമാനമെടുക്കേണ്ടത്‌ ഹൈക്കോടതിയും കേന്ദ്രസർക്കാരുമാണെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു. കേന്ദ്രസേന വേണമെന്ന്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. സമരക്കാരെ എൽ.ഡി.എഫിലെ ഒരു മന്ത്രിയും തീവ്രവാദികളെന്ന്‌ പറഞ്ഞിട്ടില്ല. പ്രശ്‌നപരിഹാരത്തിന്‌ സർക്കാർ വാതിൽ തുറന്നിട്ടിരിക്കുന്നു. നിരവധി ചർച്ചകൾ സമരക്കാരുമായി നടത്തി. മുഖ്യമന്ത്രി തന്നെ…

/

കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് . എന്നാൽ ഈ സെക്ടറിലെ യാത്ര…

/

കാസർകോട്​ കരിന്തളത്ത്‌ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുമരണം

കരിന്തളം മഞ്ഞളം കാട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പലപള്ളിയിലെ കിഷോർ എന്നിവരാണ് മരിച്ചത്.…

/