കണ്ണൂരിൽ ബസ് ഓടിക്കുന്നതിനിടെ വാട്‌സാപ്പ് ചാറ്റ് നടത്തി ഡ്രൈവര്‍; ബസ് കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: വാഹനം ഓടിക്കുന്നതിനിടെ വാട്‌സാപ്പ് ചാറ്റ് നടത്തി കണ്ണൂരിലെ ബസ് ഡ്രൈവര്‍. മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കോഴിക്കോട് – പയ്യന്നൂര്‍ റൂട്ടിലോടുന്ന കൃതിക എന്ന ബസ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ തലശ്ശേരി സ്വദേശി ലിജിന് ഹിയറിങ്ങിന്…

/

നൃത്തം ചെയ്തുകൊണ്ട് വണ്ടിയോടിച്ച് ജോമോന്റെ അഭ്യാസം; ദൃശ്യങ്ങൾ പുറത്ത്

ടൂറിസ്റ്റ് ബസ് വളരെ അശ്രദ്ധയോടെ ഓടിക്കുന്ന ജോമോന്റെ ദൃശ്യങ്ങൾ പുറത്ത് . ബസ് ഓടിച്ചു കൊണ്ട് ജോമോൻ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ…

/

യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പരിയാരം : യുവാവ് കുഴഞ്ഞുവീണ് മരിച്ചു.പെരുവാമ്പയിലെ നാലുപുരപ്പാട്ടില്‍ വീട്ടില്‍ എന്‍.പി.ബിജുവാണ്(40)മരണപ്പെട്ടത്.ഇന്ന് പലര്‍ച്ചെ രണ്ടോടെ വീട്ടില്‍ അവശനിലയില്‍ കണ്ട ബിജുവിനെ ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. നിര്‍മ്മാണ തൊഴിലാളിയായ ബിജു അവിവാഹിതനാണ്.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പരേതനായ ചെറിയ കണ്ണന്‍-ജാനകി…

/

മീന്‍ ലോറിയില്‍ കഞ്ചാവ് കടത്ത്; കണ്ണൂര്‍ സ്വദേശികള്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മീന്‍ ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ കാരാട്ട്കുന്ന് മുഹമ്മദ് റാഹിന്‍, മുഴപ്പിലങ്ങാട് സ്വദേശി ഹര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രഹസ്യമായി കടത്താന്‍ ശ്രമിച്ച 156 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ…

/

ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ വച്ച് പ്രസവം നടത്തി; അമ്മയും കുഞ്ഞും മരിച്ചു

വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു.കൊല്ലം ചടയമംഗലത്ത് 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെയാണ് യുവതി വീട്ടില്‍…

//

ഭര്‍തൃവീട്ടില്‍ നിന്ന് യുവതിയെയും കുട്ടിയെയും പുറത്താക്കിയതായി പരാതി; ‘പുലര്‍ച്ചെ വരെ കഴിച്ചുകൂട്ടിയത് വരാന്തയില്‍’

ഭര്‍തൃവീട്ടില്‍ നിന്നും തന്നെയും മകനെയും ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. കൊല്ലം കൊട്ടിയത്ത് തഴുത്തല സ്വദേശിനിയെയും അഞ്ചുവയസുകാരനായ മകനെയും ഇറക്കിവിട്ട സംഭവത്തില്‍ പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. പുറത്താക്കിയതോടെ വീടിന്റെ സിറ്റൗട്ടിലായിരുന്നു അതുല്യയും കുട്ടിയും രാത്രി കഴിച്ചുകൂട്ടിയത്. ഭര്‍തൃവീട്ടുകാര്‍ തന്റെ സ്വര്‍ണം അപഹരിച്ചെന്നും സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന…

/

1200ല്‍ 1198 മാര്‍ക്ക്, ബാക്കി 2 മാര്‍ക്കിന് വേണ്ടി ഹൈക്കോടതിയിലേക്ക്; ഒടുവില്‍ മുഴുവൻ മാര്‍ക്ക്

പാലാ: പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മുഴുവന്‍ മാര്‍ക്കും നല്‍കാന്‍ ഹൈക്കോടതിവിധി. വിധിയെ തുടർന്ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെഎസ് മാത്യൂവിനാണ് 1200 ല്‍ 1200 മാര്‍ക്കും ലഭിച്ചത്. ഹ്യൂമാനിറ്റിസ് വിദ്യാര്‍ത്ഥിയായിരുന്നു കെഎസ് മാത്യൂ. കോടതി ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ…

/

പണവും പുതിയ വീടിന്റെ താക്കോലും രേഖകളും മോഷ്ടിച്ച് കള്ളന്‍മാര്‍; രേഖകള്‍ തിരിച്ചെത്തിച്ചു കൊടുത്ത് കള്ളന്‍മാരുടെ ‘സഹായം’

മോഷ്ടിച്ച ബാഗിലെ പണം കവര്‍ന്നെടുത്ത ശേഷം വിലപ്പെട്ട രേഖകള്‍ തിരിച്ചെത്തിച്ച് കള്ളന്‍. കാസര്‍കോട് പുല്ലൂരിലാണ് സംഭവം. പുല്ലൂര്‍ പൊള്ളകടയിലെ പലചരക്ക് വ്യാപാരി എം ഗോവിന്ദനാണ് കവര്‍ച്ചക്കിരയായത്.കടയടച്ച് വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഹെല്‍മെറ്റ് ധരിച്ച ഒരു യുവാവ് പഴം ചോദിച്ചെത്തിയത്. പഴം തൂക്കി നല്‍കുന്ന തിരക്കിലായിരുന്നു…

/

പോക്സോ കേസ്;മധ്യവയസ്കൻ അറസ്റ്റിൽ

പിണറായി : ബസിൽ യാത്രചെയ്യവേ 13-കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൂത്തുപറമ്പ് സ്വദേശി എം. രാജീവൻ (50) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലെ ബസിൽ പെരളശ്ശേരിയിൽനിന്ന്‌ കയറിയ കുട്ടിയോട് യാത്രക്കാരനായ രാജീവൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്.…

//

മഴയത്ത് വിദ്യാർഥികളെ പുറത്തുനിർത്തി: കണ്ണൂരിൽ സ്വകാര്യ ബസിനെതിരെ കേസ്

തലശ്ശേരി : മഴയത്ത് വിദ്യാർഥികളെ ബസിൽ കയറ്റാതെ ബസിന്റെ വാതിൽക്കൽ നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസിനെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തു.വ്യാഴാഴ്ച രാവിലെ തലശ്ശേരി ബസ് സ്റ്റാൻഡിലാണ്‌ സംഭവം. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ ലൈസൻസ് താത്‌കാലികമായി റദ്ദാക്കാൻ നടപടി…

/