രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ചുമത്തിയ കാപ്പ റദ്ദാക്കി. അര്‍ജുന്‍ ആയങ്കി സമര്‍പ്പിച്ച ഹര്‍ജിയേത്തുടര്‍ന്ന് കാപ്പ അഡൈ്വസറി ബോര്‍ഡിന്റേതാണ് നടപടി. കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡൈ്വസറി ബോര്‍ഡിന്റെ നടപടി.സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടി മെയ് ആദ്യ വാരമാണ്…
എത്രയും വേഗം പണമടച്ചില്ലെങ്കിൽ, ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ലഭിക്കുന്ന വ്യാജ വാര്‍ത്തകൾ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി. ഇത്തരത്തിൽ ചില വ്യാജ എസ്എംഎസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നേരത്തെ ഇംഗ്ലീഷിൽ ലഭിച്ചിരുന്ന ഇത്തരം സന്ദേശങ്ങൾ ഇപ്പോൾ…
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് ധാരണ പൂര്‍ത്തിയായി. ആഗസ്ത് 20 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 35 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. കോണ്‍ഗ്രസ് 24 സീറ്റുകളിലാണ് മത്സരിക്കുക. മുസ് ലിം ലീഗ് ഒമ്പത് സീറ്റുകളിലും ആര്‍എസ്പി, സിഎംപി എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കും. ജൂലൈ…
നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം…
ശബരിമല ശ്രീകോവിലില്‍ ചര്‍ച്ച. സ്വര്‍ണ്ണം പൊതിഞ്ഞ ഭാഗത്താണ് ചോര്‍ച്ച. വെള്ളം കഴുക്കോലിലൂടെ ദ്വാരക പാലക ശില്‍പങ്ങളിൽ പതിക്കുന്നത് കണ്ടതോടെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ആഗസ്റ്റ് അഞ്ചിന് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. തന്ത്രി, തിരുവാഭരണ കമ്മീഷണര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആകും നടപടികള്‍.…
പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ അടുത്തേക്ക് യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു.തൃശൂർ വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്താണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനാണ് അപകടം. ശരത്തിന്റെ ഭാര്യയെ പ്രസവത്തിനായി കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു പ്രസവതീയതി പറഞ്ഞിരുന്നത്. വിവാഹം…
കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം.…
കാസര്‍കോട്: ഒരു വ്യക്തിയുടെ ജീവിതം നൊടിയിടയിൽ മാറ്റി മറിക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. കടബാധ്യത മൂലം ആത്മഹത്യയുടെ വക്കിൽ വരെ നിന്നവരെ കൈപിടിച്ചുയർത്താൻ ഭാഗ്യക്കുറികൾക്ക് സാധിച്ചു. ഇപ്പോഴിതാ തന്റെ കടബാധ്യത തീർക്കാനായി ആഗ്രഹിച്ച് പണികഴിച്ച വീട് വിൽക്കാനൊരുങ്ങിയ ആൾക്ക് ഒരുകോടിയുടെ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. മഞ്ചേശ്വരത്തെ പെയിന്റിങ്…
കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി രാജ്യം. അതിർത്തിയിൽ അശാന്തി പരത്താനെത്തിയ ശത്രുവിനെ തുരത്തിയോടിച്ച് ഇന്ത്യ നേടിയ വിജയത്തിന്റെ ഓർമകൾ നൽകുന്നതാണ് ഓരോ ഭാരതീയനും ജൂലൈ 26. മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലിൽ പാകിസ്ഥാന് മേൽ ഇന്ത്യ വിജയക്കൊടി നാട്ടിയത്. ശത്രു സൈന്യത്തെയും പ്രതികൂല…
യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ അറസ്റ്റില്‍. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്‌സിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടം കൊടുത്ത പണം തിരികെ ചോദിച്ച് വിനീതിന്റെ വീട്ടിലെത്തിയ…