കണ്ണൂർ ആറളത്ത് യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

കണ്ണൂര്‍: കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്‍റെ ഭാര്യ സിനി,  മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ  എന്നിവരെയാണ് കാണാതായത്. ജൂലായ് 9 മുതൽ ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച് സജി ആറളം പൊലീസിൽ…

//

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഉപദ്രവിക്കാൻ ശ്രമം; കണ്ണൂർ പേരാവൂരിൽ യുവാവ് അറസ്റ്റിൽ

പേരാവൂർ : ജാമ്യത്തിലിറങ്ങിയശേഷം ഇരയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പോക്‌സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ. മുഴക്കുന്ന് പാലപ്പള്ളിയിലെ ജിതിൻ നിവാസിൽ ജിതിനെയാണ് (24) പേരാവൂർ സിഐ  എം എൻ ബിജോയ് അറസ്റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച  ഉച്ചയോടെ പേരാവൂർ പുതിയ ബസ് സ്റ്റാൻഡിലാണ് കേസിനാസ്‌പദമായ…

//

‘സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ’; എ കെ ജി സെന്റര്‍ ആക്രമണത്തിൽ ഇ പി ജയരാജന്‍

കണ്ണൂര്‍: എകെജി സെന്റര്‍ ആക്രമണം പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ‘സുകുമാരക്കുറുപ്പ് പോയിട്ട് എത്രകാലമായി, പിടിച്ചോ’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപിയുടെ മറുപടി. നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ശ്രീലേഖ നടത്തിയ വിവാദ പരാമര്‍ശം നിയമവിദഗ്ധര്‍ പരിശോധിക്കുമെന്നും,…

//

ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി; കാസര്‍കോട് യുവതി ജീവനൊടുക്കി

കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു മല്ലിക. ഇരുവരുടെയും ജാതകം നോക്കിയപ്പോൾ യുവാവിന് ചൊവ്വാ ദോഷമുള്ളത് കൊണ്ട് വീട്ടുകാർ വിവാഹത്തിന് എതിരായി. തുടര്‍ന്നാണ്…

/

വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കണ്ണൂര്‍: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തുന്നതായി പരാതി. അക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഫോണിലൂടെ വിളിച്ചും സോഷ്യൽ മീഡിയ വഴിയും ഭീഷണിപ്പെടുത്തുന്നതായാണ് യൂത്ത് കോൺഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീൻ മജീദും നവീൻ കുമാറും ഇത് കാണിച്ച് കണ്ണൂർ എസ്‌ പിക്കാണ്…

//

മലപ്പുറത്ത് ‘വെട്ടിയിട്ട വാഴ കുലച്ചു’; കാഴ്ച കാണാൻ നിരവധി പേർ

വെട്ടിക്കളഞ്ഞ വാഴയില്‍ കുല വരുമോ? ആശ്ചര്യം തോന്നുന്നുണ്ടല്ലേ? എന്നാല്‍ സംഗതി സത്യമാണ്. വെട്ടിക്കളഞ്ഞ ഒരു വാഴ കുലച്ചതാണ് ചെണ്ടക്കോട് നാട്ടുകാരുടെ ചര്‍ച്ചാ വിഷയം. മലപ്പുറം ചെണ്ടക്കോട് മുല്ലപ്പള്ളി വീട്ടില്‍ അന്‍വര്‍ അഹ്‌സനിയുടെ വീട്ടുമുറ്റത്തെ വെട്ടിക്കളഞ്ഞ വാഴയാണ് കുലച്ചത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുക കാഴ്ചയായിരിക്കുകയാണ് ഇതോടെ ഈ…

//

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്ക് ജാമ്യമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ല കോടതി നേരത്തെ ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സമാന കുറ്റകൃത്യം ആവര്‍ത്തിച്ചെന്നായിരുന്നു പരാതി.വിവിധ അക്രമ കേസുകളില്‍ പ്രതിയായ ആര്‍ഷോ എറണാകുളം…

//

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പൊലീസ് അന്വേഷണം

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസ് എടുക്കണോയെന്ന് പിന്നീട് തീരുമാനിക്കും.സാമൂഹിക പ്രവര്‍ത്തക കുസുമം ജോസഫ് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ശ്രീലേഖയുടെ യൂ ട്യൂബ് വീഡിയോ പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തില്‍…

//

വളപട്ടണം ഐഎസ് കേസ്: പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി, ശിക്ഷ മറ്റന്നാൾ

കണ്ണൂർ വളപട്ടണം ഐ എസ് കേസിൽ മൂന്ന് പ്രതികളും കുറ്റക്കാർ. കൊച്ചി എൻഐഎ കോടതിയാണ് പ്രതികൾ കുറ്റം ചെയ്തതതായി കണ്ടെത്തിയത്. പ്രതികളായ ചക്കരക്കല്ല്‌ മുണ്ടേരി സ്വദേശി മിഥിരാജ്,‌  വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്‌ദുള്‍ റസാഖ്‌, തലശ്ശേരി ചിറക്കര സ്വദേശി യു.കെ.ഹംസ  എന്നിവർ കുറ്റക്കാരാണെന്നാണ്…

/

മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യ; ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിൽ

മഹിളാ മോർച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെന്ന് പൊലീസ്. ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി നേതാവ് പ്രജീവ് സ്ഥലത്തില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ്…

//