‘പ്രകൃതി പോലും അനുഗ്രഹിച്ചു, ആത്മവിശ്വാസം’; വോട്ട് ചെയ്ത ശേഷം ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പി ടി തോമസിന്റെ ആത്മാവ് ഒപ്പമുണ്ടെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ അംഗീകരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ഉമ തോമസ് പറഞ്ഞു. പാലാരിവട്ടം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.’നല്ല ആത്മവിശ്വാസമുണ്ട്. പിടിയുടെ…

//

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറില്‍ കനത്ത പോളിങ്

തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 12.13% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ്…

//

തിരുവനന്തപുരത്ത് വാളുമായി ‘ദുര്‍ഗാവാഹിനി റാലി’; പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും മതസ്പര്‍ദ്ധയ്ക്ക് ശ്രമിച്ചതിനുമുള്ള വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്. സമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനി നടത്തിയ പഥസഞ്ചലനത്തിലായിരുന്നു…

//

‘തെരുവിൽനിന്ന് അരുമകളായി വീട്ടിലേക്ക്’;20 തെരുവ്നായ്ക്കുഞ്ഞുക്കൾക്ക് സംരക്ഷണമൊരുക്കി കണ്ണൂർ കോർപ്പറേഷന്റെ അഡോപ്‌ഷൻ ക്യാംപ്

കണ്ണൂർ : സ്നേഹത്തോടെ കൈയിലെടുത്തപ്പോൾ അവൻ പ്രയാണിന്റെ നെ‍ഞ്ചോട്‌ ചേർന്നുകിടന്നു. തന്റെ പുതിയ കൂട്ടുകാരനെ വീഡിയോകോളിലൂടെ മുത്തശ്ശിയെ പരിചയപ്പെടുത്തി. ഇത്‌ കണ്ടുനിന്ന മേയർ ടി.ഒ.മോഹനൻ ചോദിച്ചു, ഇവനൊരു പേരുവേണ്ടേ.ഒന്നാലോചിക്കാതെ പ്രയാൺ തന്റെ ഹീറോ കെ.ജി.എഫ്. നായകന്റെ പേര്‌ പറഞ്ഞു ‘റോക്കി’. പാലും ബിസ്കറ്റുമെല്ലാം കഴിച്ച്…

//

സിവില്‍ സര്‍വ്വീസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു; 21ാം റാങ്ക് മലയാളിക്ക്

സിവില്‍ സര്‍വ്വീസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ക്കാണ്. ഒന്നാം റാങ്ക് ശ്രുതി ശര്‍മ്മ, രണ്ടാം റാങ്ക് അങ്കിത അഗര്‍വാള്‍, മൂന്നാം റാങ്ക് ഗമിനി ശിംഗ്ല, നാലാം റാങ്ക് ഐശ്വര്യ വര്‍മ്മ എന്നിവര്‍ക്കാണ്. 21ാം റാങ്ക് മലയാളിക്കാണ്. ദിലീപ് കൈനിക്കരക്കാണ് നേട്ടം. ആദ്യ…

//

കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് പ്രധാനമന്ത്രി

കോവിഡ് 19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വിവിധ പദ്ധതികളിലൂടെ പ്രതിമാസം 4000 രൂപ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികൾക്ക് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതാണ് ഈ തുക. പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.18 നും 23…

///

കണ്ണൂർ ചെറുപുഴയിലെ കിണറ്റിൽ മനുഷ്യന്റെ അസ്ഥികൂടം

കണ്ണൂര്‍: കണ്ണൂർ ചെറുപുഴയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. വെള്ളൂർ സ്വദേശിയുടെ കോലുവള്ളി കള്ളപ്പാത്തിയിലെ പുരയിടത്തിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കിണര്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.ചെറുപുഴ എസ്ഐ എം.പി.…

/

‘മനസോടിത്തിരി മണ്ണ്‌’;ഹജ്ജിന്‌ പോകാൻ കരുതിവെച്ച ഭൂമി ലൈഫ്‌ മിഷന്‌‌‌‌ സംഭാവന ചെയ്ത്‌ ദമ്പതികൾ

ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി ഭവനരഹിതർക്ക്‌ സംഭാവന ചെയ്ത്‌ കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്‌’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ്‌ സ്ഥലമാണ്‌ ലൈഫ്‌ മിഷന്‌ ഇവർ സംഭാവന ചെയ്തത്‌. സ്ഥലം വിറ്റ്‌ കിട്ടുന്ന തുക കൊണ്ട്‌ ഹജ്ജിന്‌ പോകാനായിരുന്നു…

/

ബസ് യാത്രക്കിടെ മദ്യപിച്ച് ഉപദ്രവം; ശല്യം ചെയ്ത ആളെ സ്വയം നേരിട്ട് യുവതി

മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട് യുവതി. വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.‘നാലാം മൈലില്‍ നിന്നാണ് സന്ധ്യ ബസ് കയറിയത്.വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്.പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍…

/

ചീമേനി ജാനകി ടീച്ചര്‍ കൊലക്കേസ്, രണ്ട് പേർ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു, ശിക്ഷാവിധി നാളെ

പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന പ്രമാദമായ കേസില്‍ രണ്ടു പ്രതികൾ കുറ്റക്കാര്‍.  അള്ളറാട് വീട്ടിൽ അരുൺ, പുതിയവീട്ടിൽ വിശാഖ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കാസർകോട് ജില്ലാ കോടതി ജഡ്ജിയാണ്…

//