രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ന്യൂഡൽഹി ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും വർഗീയസംഘർഷം ആളിപ്പടർത്താനുള്ള സംഘപരിവാർ സംഘടനകളുടെ ശ്രമം തുടരുന്നു. നൂഹിൽ ബുധനാഴ്‌ച രാത്രി രണ്ട് പള്ളികൾകൂടി കത്തിച്ചു. നൂഹിലെ പഴയ ബസ്‌സ്റ്റാൻഡിന് സമീപം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അഞ്‌ജലി ജയിനും മകളും സഞ്ചരിച്ച കാർ അക്രമികൾ അടിച്ചുതകർത്തശേഷം കത്തിച്ചു.…
തിരുവനന്തപുരം ഓൺലൈൻ ഗെയിമിങ്, ചൂതാട്ടകേന്ദ്രങ്ങൾ, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി. ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. ഇതിന് നടപടി ആരംഭിച്ചതായി ബുധനാഴ്‌ച ജിഎസ്‌ടി കൗൺസിലിന്റെ പ്രത്യേക ഓൺലൈൻ യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ജൂലൈ 11ന് ചേർന്ന കൗൺസിലിന്റെ അമ്പതാമത്…
ചെന്നൈ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ നൂറുവർഷത്തിലേറെയായി വിലക്കുണ്ടായിരുന്ന ക്ഷേത്രത്തിൽ ദളിതർ പ്രവേശിച്ചു. ചെല്ലങ്കുപ്പം മാരിയമ്മൻ ക്ഷേത്രത്തിലേക്കാണ് നൂറുകണക്കിനുപേർ പ്രവേശിച്ചത്. ക്ഷേത്രപ്രവേശനത്തെചൊല്ലി ജൂലൈയിൽ ദളിതരും പ്രദേശത്തെ വണ്ണിയാർ സമുദായക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെ ബുധനാഴ്ച ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് ദളിതർ പ്രഖ്യാപിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ക്ഷേത്രപ്രവേശനം.…
ഏച്ചൂർ | വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ഇടുന്നതിനിടെ ഏച്ചൂർ ഇലക്‌ട്രിസിറ്റി ഓഫീസിനടുത്ത് കരുവാങ്കണ്ടി ഹൗസിൽ കെ ദിനേശൻ (63) ഷോക്കേറ്റ് മരിച്ചു. മുൻ റേഷൻ വ്യാപാരി ആണ്. പരേതനായ കരുവാങ്കണ്ടി ഗോവിന്ദൻ – ആലക്കണ്ടി യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ പ്രഭ. മക്കൾ: നിപുൽ,…
കണ്ണൂർ | കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ താവക്കരയിലെ അന്നപൂർണ വൃന്ദാവൻ, ആയിക്കരയിലെ ഹോട്ടൽ ഹൻസ, ഫൈസൽ ഹോട്ടൽ ആൻഡ് കൂൾബാർ എന്നിവടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. മൂന്ന് കടകൾക്കും നോട്ടീസ് നൽകി. ഈ കടകളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ചിക്കൻ കറി,…
ന്യൂഡൽഹി> സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ് വെള്ളിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇവിടം ഡൽഹി മലയാളികൾക്കായുള്ള സാംസ്‌കാരിക കേന്ദ്രം കൂടിയായും മാറും. കേരള…
ചിറയിൻകീഴ് > വിവാഹം ക്ഷണിക്കാനായി പോയ മത്സ്യത്തൊഴിലാളി യുവാവ് ട്രെയിൻ തട്ടി മരിച്ചു. അഞ്ചുതെങ്ങ് താഴംപള്ളി കശാലവീട്ടിൽ സിറിൽ-പുഷ്‌പമ്മ ദമ്പതികളുടെ മകൻ വിൻസന്റ് സിറിൽ (36) ആണ് മരിച്ചത്. വ്യാഴം പുലർച്ചെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് മുന്നിലായി കൊല്ലം ഭാഗത്തേക്ക് പോകുന്ന ഏറനാട് എക്‌സ്‌പ്രസ്…
കണ്ണൂര്‍ : മാതൃശിശു സൗഹൃദപൂര്‍ണ്ണമായ അന്തരീക്ഷവും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യവും ഉറപ്പ് വരുത്തുന്നതിനുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിഷ്‌കര്‍ഷിച്ച എല്ലാ നിബന്ധനകളും പൂര്‍ണ്ണമായി പാലിച്ചതിനുള്ള അംഗീകാരമായ ബേബി & മദര്‍ ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് ഹോസ്പിറ്റലായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തെരഞ്ഞെടുത്തു. ഉത്തര മലബാറില്‍ ഈ…
സമുദ്ര പര്യവേക്ഷണം, സമുദ്ര വിഭവങ്ങള്‍ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ‘സമുദ്രയാൻ’ പദ്ധതിയുമായി ഇന്ത്യ. മൂന്ന് പേരെ ഒരു സമുദ്ര പേടകത്തില്‍ 6000 മീറ്റര്‍ താഴ്ചയില്‍ സമുദ്രത്തിന് അടിയിലേക്ക് അയക്കാനാണ് ലക്ഷ്യം. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരണ്‍ റിജിജു ആണ് വ്യാഴാഴ്ച രാജ്യസഭയില്‍ പദ്ധതി…
പേരാവൂർ | ഓൺലൈനിൽ ഫോൺ ബുക്ക് ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷ്ണമെന്ന് പരാതി. മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം മരക്കഷ്ണം കിട്ടിയത്. യുവതിയുടെ പരാതിയിൽ കേളകം പൊലീസ് കേസെടുത്തു. 7299 രൂപയുടെ റെഡ്മി ഫോണാണ് ഓർഡർ ചെയ്തത്. ജൂലൈ 13നാണ് ജോസ്മി ആമസോണിലൂടെ മൊബൈൽ…