രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ | ആമവാതം അഥവാ റുമറ്റോയ്ഡ് ആർത്രൈറ്റിസിന് പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നിന് വേണ്ട സംയുക്തം വികസിപ്പിച്ച് കണ്ണൂർ സർവകലാശാല ബയോടെക്‌നോളജി & മൈക്രോ ബയോളജി ഡിപാർട്മെന്റ്. ശാസ്ത്ര മാസികയായ സയന്റിഫിക് റിപ്പോർട്സിൽ ലേഖനം പ്രസിദ്ധീകരിച്ചു. നിലവിൽ ആമവാതത്തിന് ഉപയോഗിക്കുന്ന നോൺ സ്റ്റിറോയ്‌ഡൽ മരുന്നുകളുടെ അളവിന്റെ…
പത്തനംതിട്ട > പത്തനംതിട്ട തിരുവല്ലയിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. പരുമല നാക്കട ആശാരിപ്പറമ്പിൽ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകന്‍ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടുപേരെയും വീടിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷവും…
കണ്ണൂർ | ആറന്മുള സദ്യയുണ്ണാനും പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ദർശനം നടത്താനും അവസരം നൽകുന്ന ‘പഞ്ചപാണ്ഡവ ദർശന തീർഥാടന യാത്ര’യുമായി കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥാടന യാത്ര’ എന്ന ടാഗ് ലൈനിലാണ് യാത്ര…
കണ്ണൂര്‍ : മാതൃശിശു സൗഹൃദപൂര്‍ണ്ണമായ അന്തരീക്ഷവും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യവും ഉറപ്പ് വരുത്തുന്നതിനുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിഷ്‌കര്‍ഷിച്ച എല്ലാ നിബന്ധനകളും പൂര്‍ണ്ണമായി പാലിച്ചതിനുള്ള അംഗീകാരമായ മദര്‍ ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് ഹോസ്പിറ്റലായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തെരഞ്ഞെടുത്തു. ഉത്തര മലബാറില്‍ ഈ അംഗീകാരം…
ബെംഗളൂരു | ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച് ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുത ആഘാതമേറ്റ് മരിച്ചു. സിദ്ധരദ ഗ്രാമത്തിലെ സന്തോഷ് – സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍…
ടറൗബ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20യിലും ആധിപത്യം ഉറപ്പിക്കാൻ ഇന്നിറങ്ങുന്നു. അഞ്ചുമത്സര പരമ്പരയാണ്. ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടിനാണ് കളി. മൂന്നാംഏകദിനത്തിൽ 200 റണ്ണിന്റെ കൂറ്റൻ ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 352 റൺ…
കൊച്ചി | നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 10.30ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് തിരിച്ചിറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക…
തിരുവനന്തപുരം > തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം. 16 മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. തിരയിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. 16 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.…
ചക്കരക്കൽ | വീട്ടില്‍ പേയിങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയ 16-കാരന് എതിരേ ചക്കരക്കല്ല് പോലീസ് കേസ് എടുത്തു. അഞ്ചരക്കണ്ടിയില്‍ ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിൽ ആണ് സംഭവം. മെഡിസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ്…
ഇരിക്കൂർ-കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ വ്യാഴാഴ്ച പണിമുടക്ക് നടത്തും. ശ്രീദീപം ബസിലെ തൊഴിലാളികളെ ആയിപ്പുഴയിൽ വെച്ച് മർദിച്ച സംഭവത്തിൽ പോലീസ് നടപടി എടുത്തില്ല എന്ന് ആരോപിച്ചാണ് പണിമുടക്ക്. വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു.…