രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ | കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മാരുതി ഓമ്‌നി വാനിൽ എത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പെൺകുട്ടി ഓടി രക്ഷപ്പെടുക ആയിരുന്നു.…
ടറൗബ വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തിൽ വിൻഡീസിനെ 200 റണ്ണിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5–351 റണ്ണെടുത്തു. മറുപടിക്കെത്തിയ വിൻഡീസ് 35.3 ഓവറിൽ 151 റണ്ണിന് പുറത്തായി. ഇന്ത്യൻ യുവതാരങ്ങൾ തകർപ്പൻ പ്രകടനം പുറത്തെടുത്തു. അർധസെഞ്ചുറികളുമായി…
മുളന്തുരുത്തി> സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും ആരക്കുന്നം എ പി വർക്കി മിഷൻ ഹോസ്‌പിറ്റൽ വൈസ് ചെയർമാനും കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായ മുളന്തുരുത്തി ചിറ്റേത്ത് സി കെ റെജി (50) അന്തരിച്ചു. ആരക്കുന്നം സെന്റ്…
ചവറ> അമ്പത്തിരണ്ട് ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം കടലിൽപോയ വള്ളങ്ങൾക്ക് ആദ്യദിനം ലഭിച്ചത് കിളിമീനും കരിക്കാടിയും. കടലോളം പ്രതീക്ഷയുമായി നീറ്റിലിറക്കിയ ബോട്ടുകൾക്ക് സന്തോഷത്തിന്റെ ദിനമായിരുന്നു ഇന്നലെ. ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബറുകളിൽനിന്നുള്ള തടിബോട്ട് ഉൾപ്പെടെയുള്ള യാനങ്ങളാണ് നിറയെ മീനുമായി തീരമണഞ്ഞത്. ഇതോടെ തീരദേശം വീണ്ടും ആവേശത്തിലായി. ചൊവ്വ…
കാസര്‍കോട് | ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ്…
സ്വതന്ത്രമേഖല വഴി ചാന്ദ്രയാൻ കുതിക്കുന്നു ; ശനിയാഴ്‌ച വൈകിട്ട് ചന്ദ്രന്റെ ആകർഷണവലയത്തിന് തൊട്ടരികെ
തിരുവനന്തപുരം ഭൂമിയുടെ സ്വാധീനവലയം പൂർണമായി പിന്നിട്ട് ചാന്ദ്രയാൻ–-3 ‘സ്വതന്ത്ര മേഖല’ വഴി മുന്നോട്ട്. ചൊവ്വാഴ്‌ച പുലർച്ചെ നടത്തിയ ജ്വലനത്തോടെ വഴിതിരിഞ്ഞ പേടകം നിലവിൽ ഒരു ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഭൂമിക്കും ചന്ദ്രനും സ്വാധീനമില്ലാതെ സ്വതന്ത്ര പാതയായ ലൂണാർ ട്രാൻസ്‌ഫർ ട്രജക്ടറി വഴിയാണ് നാലു ദിവസ…
തിരുവനന്തപുരം എട്ടാംവർഷവും വിലയിൽ മാറ്റമില്ലാതെ പതിമൂന്നിന അവശ്യ സാധനം ജനങ്ങളിലേക്കെത്തിച്ച് സംസ്ഥാന സർക്കാർ. 1318 രൂപയുടെ സാധനങ്ങളാണ് 612 രൂപയ്‌ക്ക് സപ്ലൈകോ ഔട്ട്‌ലെറ്റിലൂടെ വിതരണം ചെയ്യുന്നത്. ഇതിന് മാസം 40 കോടിയുടെ അധിക ബാധ്യതയുണ്ട്. 93 ലക്ഷം റേഷൻ കാർഡുള്ള സംസ്ഥാനത്ത് 55 ലക്ഷംപേർ…
തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16മുതൽ 24വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന് ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം മുന്നേ…
കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച. ഈ മാസം രണ്ട് തവണ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകുമെന്ന പ്രത്യേകതയുണ്ട്. ഓഗസ്റ്റ് 30ന് ആണ് ഈ മാസത്തെ രണ്ടാമത്തെ സൂപ്പര്‍ മൂണ്‍. ഇന്നത്തെ സൂപ്പര്‍ മൂണ്‍ ഇന്ത്യയിലും ദൃശ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രന്‍ ഭൂമിയോട്…
കോടഞ്ചേരി> തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോസഫ് മാത്യു (54) അന്തരിച്ചു. സംസ്കാരം ബുധൻ വൈകിട്ട് നാലിന് കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളി സെമിത്തേരിയിൽ. അച്ഛൻ: വെള്ളയ്ക്കകൂടിയിൽ പരേതനായ മത്തായി. അമ്മ: ഏലിക്കുട്ടി. സഹോദരങ്ങൾ: ജോർജ്, ഏലി (കുഞ്ഞുമോൾ), ലൂസി, മേരിക്കുട്ടി…