കടുവയെ ആറളം ഫാമിൽ കണ്ടെത്തി

കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ ഭീതി പടർത്തിയ കടുവ ആറളം വന്യജീവി സ​ങ്കേതത്തിലേക്ക്​ കടന്നതായ പ്രചരണത്തിനിടെ കടുവയെ ആറളം ഫാമിൽ കണ്ടെത്തി. വന്യജീവി സ​ങ്കേതത്തിലേക്ക്​ കടന്നെന്ന നിലപാടിനെ തുടർന്ന്​ വനംവകുപ്പ്​ കഴിഞ്ഞ ദിവം കടുവയെ ക​െടത്താനുള്ള തിരച്ചിൽ നിർത്തിവെച്ചിരുന്നു. അതിനിടയിലാണ്​ ആറളം ഫാമിൽ കടുവയെ…

കൈത്തറി ഉൽപാദനച്ചെലവ് കുറക്കാൻ വിദഗ്ദ സമിതി നിർദേശം സമർപ്പിക്കും

കൈത്തറി മേഖലയിലെ ഉൽപാദനച്ചെലവ് കുറക്കാനുള്ള നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് വിദഗ്ധ സമിതി. കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി പഠിക്കാനും പ്രശ്‌നപരിഹാരം നിർദേശിക്കാനും സർക്കാർ നിയോഗിച്ച സംഘം ജില്ലയിൽ കൈത്തറി സംഘങ്ങൾ സന്ദർശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഉൽപാദനച്ചെലവ് കൂടുന്നതാണ് ലാഭം കുറയാനുള്ള പ്രധാന കാരണം. അതിനാൽ…

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സമ്മേളനം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊവ്വപ്പുറം യൂണിറ്റ്​ സമ്മേളനം കൊവ്വപ്പുറം എ.കെ.ജി സെന്‍റർ ഹാളിൽ നടന്നു. സമിതി പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ ജോ.സെക്രട്ടറിയുമായ ഇ. സജീവൻ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ ജോ.സെക്രട്ടറി കെ. സജീവൻ, വ്യാപാരി മിത്ര ഏരിയ…

ഓലപ്പന്തലിൽ കല്യാണമേളം

മെടഞ്ഞ ഓലകൊണ്ടുള്ള പന്തൽ, മുളകൊണ്ടുള്ള കവാടം, രണ്ട് വശങ്ങളിലും വാഴക്കുലകൾ, മല്ലികയും ഈന്തോലയും കുരുത്തോലയും അടക്കയും വഴുതനയുമൊക്കെക്കൊണ്ടുള്ള അലങ്കാരം, അരികിലായി ഒരു പഴയ ചായക്കട… മാങ്ങാട്ടിടം കോയിലോട്ട്‌ ഒരു കല്യാണവീട്‌ വെള്ളിയാഴ്‌ച അതിഥികൾക്ക്‌ സ്വാഗതമരുളിയത്‌ ഇങ്ങനെയാണ്‌. കോയിലോട് വർണത്തിൽ പവിത്രൻ മാവില-സജിത ദമ്പതികളുടെ മകൾ…

തലശ്ശേരി – മാഹി ബൈപാസ്‌ മാർച്ചിൽ തുറക്കും

വടക്കൻ കേരളത്തിന്‍റെ സ്വപ്‌നപദ്ധതിയായ തലശ്ശേരി – മാഹി ബൈപാസ്‌ നിർമാണം അന്തിമഘട്ടത്തിലേക്ക്‌. നെട്ടൂർ ബാലത്തിലും അഴിയൂരിലും മാത്രമാണ്‌ പ്രവൃത്തി ബാക്കി. ഫെബ്രുവരിയോടെ രണ്ടിടത്തും നിർമാണം പൂർത്തിയാകും. മാർച്ചിൽ ബൈപാസ്‌ തുറക്കാനുള്ള തീവ്രശ്രമത്തിലാണ്‌ പൊതുമരാമത്ത്‌ വകുപ്പും നാഷണൽ ഹൈവേ അതോറിറ്റിയും. ആറുവരിപ്പാതയിൽ ബോർഡ്‌ സ്ഥാപിക്കലും ലൈനിടലും…

തൊഴിൽ സഭ സംഘടിപ്പിച്ചു

തൊഴിലന്വേഷകർക്ക്​ വഴി കാട്ടാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച്​ നടപ്പാക്കുന്ന തൊഴിൽസഭ കീഴല്ലൂർ ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ വളയാൽ ഗവ. ആയുർവേദ ഡിസ്​പെൻസറിയിൽ സംഘടിപ്പിച്ചു. കീഴല്ലൂർ ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ തൊഴിലന്വേഷകർക്കായി​ സംഘടിപ്പിച്ച തൊഴിൽസഭ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ കെ.വി. മിനി ഉദ്​ഘാടനം ചെയ്തു.…

പാലക്കയംതട്ട് താൽക്കാലികമായി അടച്ചു

കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട് ടൂറിസം സെൻറർ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി 5 ദിവസത്തേക്ക് അടച്ചിട്ടതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.സഞ്ചാരികൾക്ക് പ്രസ്‌തുത കാലയളവിൽ സെൻററിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.…

കോൺഗ്രസ് ജനപ്രതിനിധികൾക്ക്​ ശിൽപശാല സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടുകൾ സർക്കാർ ഉത്തരവിലൂടെ കവർന്നെടുക്കുന്ന പിണറായി വിജയൻ സർക്കാരിന്‍റെ  നടപടി തികഞ്ഞ ജനാധിപത്യ വിരുദ്ധവും, ഫാസിസവുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ.മാർട്ടിൻ ജോർജ്ജ് പ്രസ്താവിച്ചു. പ്രാദേശിക സർക്കാറുകളെ നോക്കു കുത്തികളാക്കി മാറ്റി പിണറായി വിജയൻ സർക്കാർ കോടികളുടെ ധൂർത്ത് നടത്തുകയാണെന്നും,…

കണ്ണൂർ പ്രസ്​ക്ലബ്​ ക്രിക്കറ്റ്​ ടൂർണമെന്‍റ്​ : കണ്ണൂർ വിഷൻ ടീം ചാമ്പ്യൻമാർ

കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റിൽ കണ്ണൂർ വിഷൻ ടീം ചാമ്പ്യന്മാരായി. കലക്ടറേറ്റ് മൈതാനിയിൽ നടന്ന ഫൈനൽ മത്സരത്തിൽ കണ്ണൂർ പ്രസ് ക്ലബ് ടീമിനെ 42 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ വിഷൻ നിശ്ചിത ഓവറിൽ 128 റൺസ് എടുത്തു.…

/

സംസഥാന കേരളോത്സവം: പോസ്‌റ്റർ പ്രകാശനം നടത്തി

സംസഥാന കേരളോത്സവത്തിന്‍റെ പോസ്‌റ്റർ പ്രകാശനം സിനിമ താരം സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം വി.കെ. സനോജ്, സി.പി. ഷിജു, എ.വി.…