തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി 21 ന് അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബര്‍ 21 ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അവസാനിക്കും. പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ/ തന്റെ നിര്‍ദ്ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2 – ല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥി ആ…

സ്ഥാനാർത്ഥിയുടെ ചെലവ് കണക്ക് നൽകണം

സ്ഥാനാർഥികളുടെ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിന് ഉള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകണം. പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ കണക്ക് നൽകാതിരിക്കുകയോ ചെയ്യുന്ന സ്ഥാനാർഥികളെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷക്കാലത്തേക്ക് കമ്മീഷൻ അയോഗ്യരാക്കും. സ്ഥാനാർഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമ…

തോട്ടടയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

തോട്ടട ഭാഗത്ത് എടക്കാട് പൊലിസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ. അവേര പറമ്പ് സ്വദേശി നിദാൽ മുഹമ്മദ് , മടക്കര പാലം സ്വദേശി പി. പി ഫാസിൽ എന്നിവരാണ് ഒരു ഗ്രാമോളം എംഡിഎംഎയുമായി അറസ്റ്റിലായത്. എടക്കാട് ഇൻസ്പെക്ടർ കെ. വി.…

ഭാര്യയെ കണ്ണൂർ നഗരത്തിൽ നിന്നും കുത്തി പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂർ നഗരത്തിൽ നടുറോഡിൽ ഭാര്യയെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ ‘ ഏച്ചൂർ സ്വദേശി ഇസ്മയിലിനെതിരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹനും സ്ക്വാഡും അറസ്റ്റു ചെയ്തത്. കണ്ണൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് ഭാര്യയെ കഴുത്തിന് കുത്തി…

കണ്ണൂർ ജില്ലാ പഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 25 ഡിവിഷനുകളിൽ 16 ഇടങ്ങളിൽ കോൺഗ്രസ് മത്സരിക്കും. നടുവിൽ – ജോജി വർഗീസ് വട്ടോളി, മയ്യിൽ – മോഹനൻ മൂത്തേടത്ത്,കല്ല്യാശ്ശേരി – പി. ചന്ദ്രൻ , ചെറുകുന്ന്- ഷിജിമോൾ , കുറുമാത്തൂർ – മുഹ്സിൻ…

ശബരിമലയിലെ തീര്‍ത്ഥാടകയുടെ മരണം; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായം ലഭിച്ചില്ല, ഇടപെട്ട് കളക്ടര്‍

ശബരിമലയില്‍ കുഴഞ്ഞുവീണു മരിച്ച തീര്‍ത്ഥാടകയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായം ലഭിച്ചില്ല. മല കയറ്റത്തിനിടെ മരിക്കുന്ന തീർത്ഥാടകരുടെ മൃതദേഹം ദേവസ്വം ബോർഡിന്‍റെ ചിലവിലാണ് നാട്ടില്‍ എത്തിച്ചു നല്‍കുന്നത്. സംസ്ഥാനത്തു അകത്തേക്ക് ആണെങ്കില്‍ 30,000 രൂപയും മറ്റു സംസ്ഥാനങ്ങളിലേക്കാണെങ്കില്‍ ഒരു ലക്ഷം വരെ ആംബുലൻസിനുള്ള തുകയായി…

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ : ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിൽ (https://edrop.sec.kerala.gov.in) പ്രസിദ്ധീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു. പോളിംഗ് ഡ്യൂട്ടിക്ക് നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ് എസ്എംഎസ് വഴി ലഭിക്കുന്നതാണ്.…

ശബരിമല ദർശനത്തിന് വൻ തിരക്ക്; ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നു. തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർത്ഥാടകർ അയ്യനെ…

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം; ആരോഗ്യ വകുപ്പ് സംയുക്ത പരിശോധന നടത്തി

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ണൂർ നഗരത്തിൽ ആരോഗ്യ വകുപ്പ്,  ഭക്ഷ്യ സുരക്ഷാ വകുപ്പ്, കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടന്നു. കലോത്സവത്തിൻ്റെ പ്രധാന വേദികളിലും  പാചകശാലയിലും,  സ്റ്റോർ റൂം, കുടിവെള്ള സൗകര്യം ഉൾപ്പെടെയുള്ള ഇടങ്ങളിലും പരിശോധന…

ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ കൊടിയേറും

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 22 വരെ കണ്ണൂരിലെ 16 വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19ന് വൈകുന്നേരം 4 മണിക്ക് മുനിസിപ്പൽ ഹയർ സെക്കൻററി സ്കൂളിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.…