ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ15ന്‌ തുടങ്ങും

ഹയർ സെക്കൻഡറി ഒഴികെയുള്ള ക്ലാസുകളിൽ ക്രിസ്‌മസ് പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന. ഡിസംബർ 15ന് പരീക്ഷ ആരംഭിച്ച് 23ന് അവധിക്കായി അടക്കാനാണ് ധാരണ. ജനുവരി അഞ്ചിന് തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷ സ്കൂ‌ൾ തുറന്നതിന് ശേഷം ജനുവരി ഏഴിന് നടത്തും.…

ലോക പ്രമേഹ ദിനം; ജീവിത ശൈലി രോഗ നിർണയ പരിശോധന നടത്തി

ലോക പ്രമേഹ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റ് ജീവനക്കാർക്ക് ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിർണയ പരിശോധന നടത്തി. അഴീക്കോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 420 ജീവനക്കാർ പങ്കാളികളായി. ഡെപ്യൂട്ടി ഡിഎംഒ ഡോ. സി പി ബിജോയ് ഉദ്ഘാടനം…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നിലവിൽ വന്നതോടെ ജില്ലയിൽ നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങി. ആദ്യദിവസം ഒരു പത്രികയാണ് ജില്ലയിൽ സ്വീകരിച്ചത്. ശ്രീകണ്ഠപുരം നഗരസഭയിൽ വാർഡ് രണ്ട് കോറങ്ങേടിലേക്ക് ജോയ് ജോൺ പട്ടാർമഠത്തിലാണ് വരണാധികാരിയായ തളിപ്പറമ്പ് ഡിഇഒ മുമ്പാകെ പത്രിക നൽകിയത്. നാമനിർദേശ പത്രിക…

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

കോളിളക്കം സൃഷ്‌ടിച്ച പാലത്തായി പീഡനക്കേസിൽ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. കേസിൽ തലശ്ശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും. പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ…

കണ്ണൂരിലെ ഫുട്‌ബോൾ ടൂർണമെന്റ് സാമ്പത്തിക നേട്ടം മുന്നിൽ കണ്ട് കൊണ്ട് ; പി കെ ശ്രീകുമാർ

ഫുട്‌ബോൾ ഇതിഹാസവും അർജന്റീന താരവുമായ ലയണൽ മെസ്സിയെ വച്ചു എറണാകുളത്ത് നടത്തിയ നാടകത്തിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ കണ്ണൂരിൽ നടക്കുന്നതെന്ന് ബിജെപി ജില്ലാ ട്രഷറർ പികെ ശ്രീകുമാർ ആരോപിച്ചു. കണ്ണൂരിലെ ടൂർണമെന്റ് സാമ്പത്തിക നേട്ടം മുന്നിൽ കണ്ട് കൊണ്ട് മാത്രമാണ്‌. ഫുട്ബോൾ കളിക്കാരുടെ വികസത്തിനായി…

കേരള സർക്കാർ കെഎഫ്‌സിയില്‍ ജോലിയവസരം; 50,000 രൂപവരെ ശമ്പളം വാങ്ങാം

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ജോലി നേടാൻ അവസരം. ടെക്‌നിക്കൽ അഡ്വെെസർ, ജാവ ഡെവലപ്പർ, സിഎസ് എക്‌സിക്യൂട്ടീവ്/അസിസ്റ്റന്റ് കംപ്ലയൻസ് ഓഫീസർ, ഓഫീസ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ കെ.എഫ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം. അവസാന…

കണ്ണൂരിൽ 455 പ്രശ്ന ബൂത്തുകൾ; കൂടുതൽ സേനയെ നിയോഗിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ 455 ബൂത്തുകളിൽ പ്രശ്ന സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകി. അതിസുരക്ഷ പ്രശ്നങ്ങളുള്ള ബൂത്തുകളിൽ‌ ബാരിക്കേഡ് കെട്ടി അർധസൈന്യത്തെ വിന്ന്യസിപ്പിക്കാൻ റിപ്പോർട്ടിൽ പറയുന്നു. കള്ള വോട്ടും സംഘർഷവും തടയാൻ കൂടുതൽ പോലീസിനെ നിയമിക്കും. സംസ്ഥാനത്ത് രണ്ട്…

റേഷൻ കാർഡ് തരംമാറ്റാം; മുൻഗണനാ വിഭാഗത്തിലേക്ക് മാറാൻ വീണ്ടും അവസരം

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ) മാറ്റാൻ വീണ്ടും അവസരം. ഈ മാസം 17 മുതൽ ഡിസംബർ 16 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ റേഷൻ കാർഡ് തരംമാറ്റാൻ അപേക്ഷ നൽകാം. സാധാരണ പുതിയ റേഷൻകാർഡിന് അപേക്ഷിക്കുന്നവർക്ക് ആദ്യം വെള്ളകാർഡാണ് നൽകുക. പിന്നീട് വരുമാന സർട്ടിഫിക്കറ്റും…

കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു

ദേശീയപാത വികസന പ്രവൃത്തി നടക്കുന്ന കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ, റോഡിൽ മണ്ണിട്ട് നികത്തുന്നതിനിടെ സംരക്ഷണ ഭിത്തി തകർന്നു. 32 അടിയോളം ഉയരമുള്ള ഭിത്തിയാണ് തെന്നിമാറിയത്. ഭിത്തിയുടെ അടിഭാഗം ഏകദേശം രണ്ടടിയോളം പുറത്തേക്ക് തെന്നിമാറിയ നിലയിലാണ്. ഇത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന്,…

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികാ സമർപ്പണം 14 മുതൽ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബർ 14 വെള്ളിയാഴ്ച നിലവിൽ വരും. നാമനിർദേശ പത്രികാ സമർപ്പണവും വെള്ളിയാഴ്ച ആരംഭിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നവംബർ 21 ആണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്.…